സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമണ് കല്യാണി പ്രിയദർശൻ. താരം ഇടയ്ക്ക് ഡിസൈനൽ വസ്ത്രങ്ങളണിഞ്ഞുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. കൂടുതലായും എത്നിക്ക് വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളാണ് കല്യാണി ഷെയർ ചെയ്യാറുള്ളത്. തനിക്ക് പ്രിയം എത്നിക്ക് വസ്ത്രങ്ങളോടാണെന്ന് കല്യാണി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സൽവാർ, ലെഹങ്ക, സാരി അങ്ങനെ ഏതു തരത്തിലുള്ള എത്നിക്ക് ലുക്കിലും കല്യാണി മനോഹരിയാണ്. സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. അർച്ചന ജജുവിന്റെ ഡിസൈനിൽ ഒരുങ്ങിയ കലംകാരി സാരിയാണ് കല്യാണി അണിഞ്ഞത്. കാട്, മൃഗങ്ങൾ എന്നീ തീമിലൊരുക്കിയ സാരിയുടെ നിറം മിസ്റ്റ് റോസാണ്. ജാക്കറ്റ് സാരിയ്‌ക്കൊപ്പം തന്നെ സെറ്റായി ലഭിക്കും. 1,18,999 ആണ് സാരിയുടെ വില. വളരെ മിനിമലായിട്ടുള്ള ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
മനു സി കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പികുന്നത്. സുദൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് നിർമാണം. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.