/indian-express-malayalam/media/media_files/uploads/2020/02/joleen-diaz.jpg)
സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ഒരമ്മയും മകളും. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാൽ കൂട്ടത്തിൽ ആരാണ് അമ്മയെന്ന് സംശയം തോന്നിപ്പോകും. കാലിഫോർണിയ സ്വദേശിയായ ജോളീൻ ഡയസാണ് പ്രായം കൊണ്ട് മകളെ തോൽപ്പിക്കുന്നത്. 19 കാരിയായ മകൾ മെയ്‌ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
Read Also: ലോകം ചുറ്റിക്കറങ്ങി കുഞ്ഞു സെലിൻ, 5 വയസിനുളളിൽ സന്ദർശിച്ചത് 14 രാജ്യങ്ങൾ
എലിമെന്ററി സ്കൂൾ ടീച്ചറായ ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു. ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചർമ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീൻ പറയുന്നു.
View this post on Instagramsf sunsets . . . : @natebernardophoto
A post shared by Joleen Diaz (@joleendiaz) on
''ചെറുപ്പം മുതലേ ചർമസംരക്ഷണത്തിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. എപ്പോൾ പുറത്തിറങ്ങിയാലും സൺസ്ക്രീൻ ഉപയോഗിക്കും. വെയിലായാലും മഴയായാലും സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. അപൂർവ്വമായി മാത്രമേ മദ്യം കഴിക്കാറുളളൂ. രാവിലെ ഉണരുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപും മുഖം കഴുകും. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമവും നല്ല ഉറക്കവും ശരീര സൗന്ദര്യത്തിന്റെ രഹസ്യങ്ങളാണ്'' ജോളീൻ പറഞ്ഞു.
തന്റെ ചർമ സംരക്ഷണം മകളും പിന്തുടരാറുണ്ടെന്നും തന്റെ പ്രായത്തിൽ അവളും ഇതുപോലെയായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ജോളീൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.