സെലിന് പ്രായം വെറും 5 വയസ്. പക്ഷേ ഈ 5 വർഷത്തിനിടയിൽ സെലിൻ സന്ദർശിച്ചത് 6 ഭൂഖണ്ഡങ്ങളിലെ 14 രാജ്യങ്ങൾ, 42 നഗരങ്ങൾ. 9 മാസം പ്രായമുളളപ്പോഴാണ് സെലിൻ സാൻ ഫ്രാൻസിസ്കോയിൽനിന്നും ചിക്കാഗോയിലേക്ക് മാതാപിതാക്കൾക്കൊപ്പം ആദ്യ വിമാന യാത്ര നടത്തുന്നത്. മകൾക്ക് യാത്രകളുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നതിനും സാഹസികതയോടുളള ഇഷ്ടം കൂട്ടുന്നതിനുമാണ് ചെറുപ്പത്തിൽ തന്നെ അവളെയും കൊണ്ട് യാത്രകൾക്ക് പുറപ്പെട്ടതെന്ന് സെലിന്റെ മാതാപിതാക്കളായ റിയാൻ കാൾസണും ഷോന കാൾസണും പറയുന്നു.

ഫ്രാൻസിലെ പാരിസാണ് സെലിന്റെ ഇഷ്ട സ്ഥലം. നീണ്ട വിമാന യാത്രകളിൽ താൻ വരയ്ക്കുന്ന മഴവില്ലുകൾക്ക് നിറം നൽകാനാണ് സെലിന് ഏറെ ഇഷ്ടം. സെലിന്റെ മാതാപിതാക്കൾ യുണൈറ്റഡിന്റെ റോയൽറ്റി പ്രാഗ്രാമിന്റെ പ്രീമിയർ അംഗങ്ങളാണ്. സെലിൻ ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് മൈലേജ്പ്ലസ് അംഗമാണ്.

Read Also: ഒരു പ്രണയത്തെ കുറിച്ചും കുറ്റബോധമില്ല, നല്ലൊരു കാമുകിയായിരുന്നു ഞാൻ: വീണ നന്ദകുമാർ

”ഒരാൾക്ക് അയാളുടെയും മറ്റുള്ളവരുടെയും കഴിവുകളെക്കുറിച്ച് അറിയാൻ യാത്ര പ്രധാനമാണ്, ഇത് എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. എങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് ഞങ്ങൾ സെലിനോട് പറയാറില്ല. അവൾക്ക് ആ വിവരം മുൻ‌കൂട്ടി ലഭിക്കുകയാണെങ്കിൽ‌ അവൾ‌ അവളുടെ സ്വന്തം വീക്ഷണം സൃഷ്‌ടിക്കും. പക്ഷേ അറിയാതിരിക്കുമ്പോൾ സെലിന് സ്വന്തമായി ഒരു സ്ഥലത്തെക്കുറിച്ച് പുതിയ അനുഭവം നേടാനാകും, ഇത് ഭാവിയിൽ അവൾക്ക് മികച്ച അനുഭവം നൽകും” സെലിന്റെ പിതാവ് റിയാൻ പറഞ്ഞു.

ബ്രസീൽ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, യൂറോപ്പ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സെലിൻ ഇതിനോടകം ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഈ വർഷം സെലിനെയും കൊണ്ട് ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും യാത്ര നടത്താൻ പദ്ധതിയിടുകയാണ് കുടുംബം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook