scorecardresearch

ഇടംകയ്യന്മാര്‍ കൂടുതല്‍ ബുദ്ധിയുള്ളവരോ?

മിടുക്കന്മാരും ബുദ്ധിയുളളവരുമാണ് ഇടംകയ്യന്മാർ

മിടുക്കന്മാരും ബുദ്ധിയുളളവരുമാണ് ഇടംകയ്യന്മാർ

author-image
Lifestyle Desk
New Update
Left Handers, International Left Handers Day, ie malayalam

ഇന്ന് ഓഗസ്റ്റ് 13. ലോക ഇടംകയ്യന്മാരുടെ ദിനമാണ് ഇന്ന്. 1976 ൽ ലെഫ്റ്റ്‌ഹാൻഡേഴ്‌സ് ഇന്റർനാഷനലിന്റെ സ്ഥാപകൻ ഡീൻ ആർ. കാംപ്ബെല്ലാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്. തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാണ് ചിലരെ ഇടംകയ്യന്മാരാക്കുന്നത്. ഇടംകയ്യന്മാർക്ക് തലച്ചോറിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Advertisment

മിടുക്കന്മാരും ബുദ്ധിയുളളവരുമാണ് ഇടംകയ്യന്മാർ. ലോകജനസംഖ്യയുടെ ഏതാണ്ട് 10 മുതൽ 13 ശതമാനം വരെ ഇടംകൈയ്യന്മാരാണ്. ഇതിൽ കൂടുതലും ആൺകുട്ടികളാണ്. എണ്ണം കുറവാണെങ്കിലും ഇവരിൽ കൂടുതൽ പ്രതിഭകളാണ്. അരിസ്റ്റോട്ടിൽ, മൊസാർട്ട്, ലിയനാർഡോ ഡാവിഞ്ചി, ബിൽ ഗേറ്റ്സ്, ബറാക് ഒബാമ, ലയണൽ മെസി, ഓപ്ര വിൻഫ്രെ തുടങ്ങി ഇക്കൂട്ടത്തിൽ നിരവധി പ്രശസ്തരുമുണ്ട്.

ഐഎഫ്എൽ സയൻസ് നടത്തിയ പഠനത്തിൽ ഇടംകയ്യന്മാരായ വിദ്യാർഥികൾ ഗണിതശാസ്ത്രത്തിൽ മിടുക്കരാണെന്ന് കണ്ടെത്തി. 2300 ലധികം പേരെയാണ് പഠനത്തിൽ പങ്കാളികളാക്കിയത്. ഇതിൽ ഇടംകയ്യന്മാർ വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ പോലും വളരെ പെട്ടെന്ന് സോൾവ് ചെയ്തതായി കണ്ടെത്തി. എന്നാൽ സിംപിൾ കണക്കുകൾ ചെയ്യുന്നതിൽ ഇടം-വലംകയ്യന്മാർ എന്ന വ്യത്യാസമില്ലെന്നും പഠനം പറയുന്നു.

Read Here: വിഖ്യാത ‘ലെഫ്റ്റി’ക

Barack Obama

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: