scorecardresearch

വില 35 കോടി, ഇതാണ് ആലിയയുടെയും രൺബീറിന്റെയും സ്വപ്നക്കൂട്; ചിത്രങ്ങൾ

ഇന്റീരിയർ ഡിസൈനറും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാണ് രൺബീറിന്റെയും ആലിയയുടെയും ഈ ലക്ഷ്വറി വീട് ഡിസൈൻ ചെയ്തത്

ഇന്റീരിയർ ഡിസൈനറും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാണ് രൺബീറിന്റെയും ആലിയയുടെയും ഈ ലക്ഷ്വറി വീട് ഡിസൈൻ ചെയ്തത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alia Bhatt| Ranbir Kapoor| Alia Bhatt Ranbir Kapoor house pics| ആലിയ ഭട്ട്| രൺബീർ കപൂർ

ആലിയയുടെയും രൺബീറിന്റെയും മുംബൈ അപ്പാർട്ട്മെന്റ്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇവരുടെ സ്ക്രീനിലെ ആകർഷകമായ പ്രകടനം കാണാൻ മാത്രമല്ല, ഇരുവരുടെയും വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. താരദമ്പതികളുടെ താമസസ്ഥലമായ വാസ്തു പാലി ഹിൽ അപ്പാർട്ട്മെന്റിലേക്ക് ഒരു വെർച്വൽ ടൂർ ആയാലോ?

Advertisment

വിവാഹത്തിന് ശേഷം ആലിയയും രൺബീറും തങ്ങളുടെ ആകർഷകമായ വാസ്തു പാലി ഹിൽ അപ്പാർട്ട്മെന്റിൽ താമസിക്കാൻ തീരുമാനിച്ചു. പ്രശസ്‌ത ഡിസൈനറും ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് ചാരുതയും പ്രൗഢിയും നിറഞ്ഞ ഈ ആഢംബര വീട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഏഴാം നിലയിൽ 2,460 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ അപ്പാർട്ട്മെന്റിന് രണ്ടു പാർക്കിംഗ് ഏരിയകളും ഉണ്ട്. രൺബീറിന്റെ കുടുംബവീടായ കൃഷ്ണ രാജ് അടുത്താണ് എന്നതും ഈ വീടിന്റെ പ്രത്യേകതയാണ്. 35 കോടി രൂപയോളമാണ് ഈ അപ്പാർട്ട്മെന്റിന്റെ മതിപ്പുവില.

publive-image
Photo: Instagram
Advertisment

ഹൈ എൻഡ് ലക്ഷ്വറി വീടുകൾക്ക് മിഴിവേകുന്നതിലുള്ള ഗൗരി ഖാൻ്റെ മിടുക്ക് മുൻപും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രൺബീറിന്റെയും ആലിയയുടെയും വീട്ടിലേക്ക് എത്തുമ്പോഴും ഗൗരി ഖാന്റെ ഡിസൈനിലെ കയ്യടക്കവും സിഗ്നേച്ചർ സ്റ്റെലുകളും തന്നെയാണ് കാഴ്ചക്കാരുടെ ശ്രദ്ധ കവരുക. ലാളിത്യം നിലനിർത്തിക്കൊണ്ടാണ് അകത്തളങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. വിസ്തൃതമായ ലിവിംഗ് ഏരിയയ്ക്ക് സുഖകരവും സുഖപ്രദവുമായ അന്തരീക്ഷം സമ്മാനിക്കുന്നതിൽ അവിടെ നൽകിയിരിക്കുന്ന പ്ലഷ് സ്വീഡ് കൗച്ചിനും നല്ലൊരു പങ്കുണ്ട്. ഇളം നിറത്തിലുള്ള ഡ്രേപ്പുകൾ പ്രകൃതിദത്തമായ പ്രകാശത്തെ വീടിനകത്തേക്ക് കടന്നുവരാൻ അനുവദിക്കുകയും വീടിന്റെ മൊത്തത്തിലുള്ള ആകർഷണീയതയെ ഉയർത്തുകയും ചെയ്യുന്നു.

publive-image
ആലിയ രൺബീർ

കാറ്റും വെളിച്ചവും ധാരാളമായി കടന്നെത്തുന്ന മനോഹരമായൊരു ബാൽക്കണിയും ഇവിടെയുണ്ട്. ഗ്രീനറിയാൽ അലങ്കരിച്ച ഈ സ്പേസ് നഗരത്തിന്റെ അതിശയകരമായ കാഴ്ച സമ്മാനിക്കുന്നു. താരദമ്പതികൾ തങ്ങളുടെ ഇന്റിമേറ്റ് വെഡ്ഡിംഗ് ചടങ്ങുകൾക്കും ബേബി ഷവറിനുമൊക്കെ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതിൽ അതിശയിക്കാനില്ല. ജമന്തിയും വെളുത്ത പുഷ്പങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ആഘോഷവേളയിലെ ആ ബാൽക്കണി ദൃശ്യം കണ്ടവരും മറക്കാനിടയില്ല.

publive-image
Photo: Instagram

ലിവിംഗ് ഏരിയയിൽ നിന്നും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ, കമാനമുള്ള വലിയൊരു വാതിൽ സന്ദർശകരെ സ്വാഗതം ചെയ്യും. യൂറോപ്യൻ ഡിസൈനുകളിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. മിനിമലിസ്റ്റിക് ഡിസൈൻ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഫ്ലോർ-ടു-സീലിംഗ് ജാലകങ്ങൾ വീടിനകത്തേക്ക് പ്രകൃതിദത്ത വെളിച്ചത്തെ സുലഭമായി എത്തിക്കുന്നു. മസ്റ്റർഡ് നിറത്തിലുള്ള കൗച്ച് ഈ സ്പേസിന്റെ നടുവിലായി കാണാം.

മിനിമലിസ്റ്റ് ഇന്റീരിയറുകൾ തന്നെയാണ് ഡൈനിംഗ് ഏരിയയിലും കാണാനാവുക. വുഡൻ എലമെന്റുകളും ഷെവ്റോൺ ഫ്ലോറിംഗും വലിയൊരു ബുക്ക് ഷെൽഫും ഡൈനിംഗ് ഏരിയയുടെ അഴകു വർധിപ്പിക്കുന്നു. താരദമ്പതികളുടെ വിവാഹ ഛായാചിത്രം, വിന്റേജ് വിനൈൽ റെക്കോർഡർ തുടങ്ങിയവ വ്യക്തിഗത ഓർമകളെ തൊട്ടുണർത്തുന്നവയാണ്.

ദമ്പതികളുടെ കിടപ്പുമുറി സ്കാൻഡിനേവിയൻ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. സമൃദ്ധമായ സൂര്യപ്രകാശത്തെ സ്വാഗതം ചെയ്യുന്ന ഗ്ലാസ് ജാലകങ്ങളും ശാന്തമായ സജ്ജീകരണങ്ങളുമാണ് ഇവിടെയുള്ളത്. ഒരു വിന്റേജ് ത്രീ-വേ മിറർ ഈ സ്പേസിനെ സവിശേഷമാക്കുന്നു.

publive-image
Photo: Instagram

രൺബീർ കപൂറിന്റെ മുത്തച്ഛൻ രാജ് കപൂറിന്റെ ആകർഷകമായ ബ്ലാക്ക് ആൻഡ് വൈറ്റ് കൊളാഷും വീടിനകത്തെ സവിശേഷമായൊരു കാഴ്ചയാണ്. രൺബീറിന്റെ പ്രിയപ്പെട്ട നമ്പറായ ‘8’ എന്നെഴുതിയ ഫ്രെയിം ചെയ്ത ഒരു ജഴ്‌സിയും അവാർഡുകളുടെ ശേഖരവും ചുവരുകളിൽ മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. തടി കൊണ്ടുള്ള അതിമനോഹരമായൊരു സീലിംഗ്-ടു-ഫ്ലോർ ബാർ യൂണിറ്റും ഇവിടെയുണ്ട്.

publive-image
Photo: Instagram

ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വീടുകൾ അവരുടെ വ്യക്തിഗതമായ ഇഷ്ടകളെ കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ആലിയയുടെ ജുഹുവിലെ വിചിത്രമായ അപ്പാർട്ടമെന്റ് മുതൽ ഗൗരിഖാൻ സ്നേഹത്തോടെയും അതിസൂക്ഷ്മമായും ഡിസൈൻ ചെയ്ത വാസ്തു പാലി ഹിൽ അപ്പാർട്ട്‌മെന്റ് വരെയുള്ള ഓരോ സ്പേസിനും അതിന്റേതായൊരു ഭംഗി അവകാശപ്പെടാനുണ്ട്.

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: