scorecardresearch

കടൽക്കാഴ്ചകളിലേക്ക് തുറക്കുന്ന ആഢംബര വീട്, ശിൽപ്പ ഷെട്ടിയുടെ ബംഗ്ലാവിന്റെ അകത്തള കാഴ്ചകൾ; വീഡിയോ

ശിൽപ്പ ഷെട്ടിയുടെ മുംബൈ ജുഹുവിലെ കിനാര എന്ന വീടിന്റെ വിശേഷങ്ങളറിയാം

Shilpa Shetty, Shilpa Shetty home, Shilpa Shetty Mumbai Home video

പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരമാണ് ശിൽപ്പ ഷെട്ടി. ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ബോളിവുഡിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നായികമാർ വരൂ. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ് ശിൽപ്പയെന്നും. 47-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശിൽപ്പ. യോഗയാണ് ശിൽപ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്ന ശിൽപ്പ, യോഗയുടെ ഗുണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്. അതിനായി യോഗ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ശിൽപ്പ പങ്കുവയ്ക്കാറുമുണ്ട്.

ശിൽപ്പയുടെ ആഢംബര ബംഗ്ലാവിന്റെ ഇന്റീരിയർ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മുംബൈ ജുഹുവിൽ ആണ് ശിൽപ്പ ഷെട്ടിയുടെയും വ്യവസായ പ്രമുഖൻ രാജ് കുന്ദ്രയുടെയും ലക്ഷ്വറി ബംഗ്ലാവ്. കിനാര എന്നു പേരിട്ടിരിക്കുന്ന ഈ വീട് പരമ്പരാഗത വാസ്തുശില്പവിദ്യയുടെയും കന്റെംപ്രറി ആർക്കിടെക്ചറിന്റെയും ഒരു മിക്സാണ്. ബോളിവുഡ് സെലബ്രിറ്റികൾക്കിടയിലെ തന്നെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നാണ് കടലിനെ അഭിമുഖീകരിക്കുന്ന കിനാരയെന്ന ഈ വീട്.

ശിൽപ്പയ്ക്കും രാജിനും അടുത്തിടെ ഒരു കുഞ്ഞ് കൂടി പിറന്നിരുന്നു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന്റെ അർത്ഥമെന്ന് മുൻപൊരിക്കൽ ശിൽപ്പ വ്യക്തമാക്കിയിരുന്നു. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്തുവെച്ചാണ് ശിൽപ്പയും രാജും മകൾക്കുള്ള പേരു കണ്ടെത്തിയിരിക്കുന്നത്. 2009 ലാണ് ശിൽപ്പയും പ്രമുഖ വ്യവസായിയായ രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, 2012 ലാണ് മൂത്തമകൻ വിയാൻ ജനിച്ചത്.

Read more: അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ സ്വപ്‌ന സൗധത്തിന്റെ അകക്കാഴ്ചകൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Inside shilpa shetty s mumbai home watch video