/indian-express-malayalam/media/media_files/uploads/2021/04/mask.jpg)
കോവിഡ് കാലത്ത് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. ആഗോളതലത്തിൽ നാശംവിതച്ച് പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പ്രതിവിധി മാസ്ക് ധരിക്കൽ തന്നെയെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.
ഒരു മാസ്ക് തന്നെ പലതവണ കഴുകി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പല പ്രാവശ്യം ഒരേ മാസ്ക് തന്നെ ഉപയോഗിക്കുന്നത് മാസ്ക് പെട്ടെന്ന് ലൂസാകാൻ ഇടയാക്കും. മാസ്ക് ലൂസായെന്നു കരുതി ഇനി കളയേണ്ട ആവശ്യമില്ല. വളരെ വേഗത്തിലും എളുപ്പത്തിലും ലൂസായ മാസ്ക് ശരിയാക്കാം.
Read More: കരീന കപൂറിന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ
ആദ്യം മാസ്ക് രണ്ടായി മടക്കുക. അതിനുശേഷം മാസ്കിന്റെ രണ്ടു വശത്തും കെട്ടിടുക. അതിനുശേഷം രണ്ടുവശത്തുനിന്നും അകത്തോട്ട് മടക്കുക. മാസ്ക് മുഖത്തുവച്ചു നോക്കി പരിശോധിക്കുക.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആണ് ലൂസായ മാസ്ക് ശരിയാക്കുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.