അടുത്തിടെയാണ് കരീന കപൂർ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം തന്നെ കരീന ജോലിയിലേക്ക് മടങ്ങി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാായ താരം അടുത്തിടെ മാസ്ക് ധരിച്ചുള്ളൊരു ചിത്രം പങ്കുവച്ചിരുന്നു. ഒപ്പം മാസ്ക് ധരിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലൂയി വ്ട്ടോൺ ബ്രാൻഡിന്റെ കറുപ്പ് നിറത്തിലുളള മാസ്കാണ് കരീന ധരിച്ചത്. 26,028 രൂപ വിലയുളള മാസ്കായിരുന്നു കരീന ധരിച്ചത്. കരീനയുടെ മാസ്കിന്റെ വില കേട്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്.
View this post on Instagram
നിലവിൽ ചില പരസ്യ ചിത്രങ്ങളിലാണ് കരീന അഭിനയിക്കുന്നത്. പുതിയ സിനിമകളിലൊന്നും താരം കരാർ ഒപ്പിട്ടിട്ടില്ല. അടുത്ത വർഷത്തോടെ താരം ബോളിവുഡിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. തക്ത്, വീരേ ദി വെഡ്ഡിങ് 2 എന്നീ സിനിമകളിലും ഒരു ഒടിടി പ്രോജക്ടും താരത്തിന് മനസിലുണ്ടെന്നുളള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പക്ഷേ, കരീന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.