scorecardresearch

ഒരു സ്പൂൺ തേയിലപ്പൊടി മതി, ഇനി പായ്ക്കറ്റ് ഡൈ വാങ്ങി പോക്കറ്റ് കാലിയാക്കേണ്ട

പായ്ക്കറ്റ് ഹെയർ ഡൈകളെ അപേക്ഷിച്ച് വീട്ടിൽ തയ്യാറാക്കുന്ന നാച്യുറലായിട്ടുള്ള ഡൈകളിൽ കെമിക്കലുകൾ കുറവായിരിക്കും. മാത്രമല്ല അവ മുടി വരണ്ടു പോകാതെ തിളക്കമുള്ളതാക്കി തീർക്കും

പായ്ക്കറ്റ് ഹെയർ ഡൈകളെ അപേക്ഷിച്ച് വീട്ടിൽ തയ്യാറാക്കുന്ന നാച്യുറലായിട്ടുള്ള ഡൈകളിൽ കെമിക്കലുകൾ കുറവായിരിക്കും. മാത്രമല്ല അവ മുടി വരണ്ടു പോകാതെ തിളക്കമുള്ളതാക്കി തീർക്കും

author-image
Lifestyle Desk
New Update
Herbal Natural Hair Dye With Teapowder FI

ഇനി കടയിൽ നിന്നും ഡൈ വാങ്ങേണ്ട | ചിത്രം: ഫ്രീപിക്

പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അകാലനര പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കും. 20കളിലും 30കളിലും ഇത്തരത്തിൽ മുടി നരയ്ക്കുന്നതതിന് ഹോർമോണൽ വ്യതിയാനം, ഭക്ഷണശീലം, കാലാവസ്ഥ എന്നിവയൊക്കെ കാരണമായേക്കാം. 

Advertisment

മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളുടെ കറുവ് പരിഹരിക്കാൻ ഡൈ ചെയ്യുക എന്നതാണ് പലരും മുന്നിൽ കാണുന്ന പരിഹാരം. ഇതിനായി കടയിൽ നിന്നും പായ്ക്കറ്റി ഡൈകൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ തലമുടിക്ക് നാച്യുറൽ ഗ്ലോ നൽകാൻ ധാരാളം കെമിക്കലുകളും അതിൽ ചേർത്തിട്ടുണ്ടാകാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. 

Also Read: തലമുടി സ്മൂത്ത് ചെയ്യാൻ പാർലർ പോകേണ്ട, വെളിച്ചെണ്ണയിൽ ഇതൊരു സ്പൂൺ ചേർത്ത് മുടിയിൽ പുരട്ടൂ

ഇത്തരം ഉത്പന്നങ്ങൾക്കു പകരം സ്വയം ചെയ്യാവുന്ന നാച്യുറൽ പ്രതിവിധികൾ പരീക്ഷിക്കൂ. 

Advertisment

പോക്കറ്റ് കാലിയാക്കുന്ന വീട്ടിൽ സുലഭമായ ചേരുവകൾ ഉപയോഗിച്ച് ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

ചേരുവകൾ

  • തേയില
  • വെള്ളം
  • ഹെന്ന
  • നീലയമരി

Also Read: കെമിക്കലില്ലാത്ത ഈ ഹെയർ ഡൈ മതി, 5മിനിറ്റിൽ നര മറയ്ക്കാം

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് തേയിലപ്പൊടി ചേർക്കാം. നന്നായി തിളപ്പിച്ചെടുത്ത തേയില വെള്ളം തണുത്തത്തിനു ശേഷം അരിച്ചെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ആവശ്യത്തിന് ഹെന്ന ചേർക്കാം. ഇതിലേയ്ക്ക് നീലയമരി പൊടി കൂടി ചേർത്ത് തേയില വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. ഒരുരാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. 

Also Read: തലമുടിക്ക് നിറവും തിളക്കവും നൽകാൻ ഇനി പാർലറിൽ പോകേണ്ട, 5 മിനിറ്റിൽ ഡൈ വീട്ടിൽ തയ്യാറാക്കാം

ഉപയോഗിക്കേണ്ട വിധം

ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം ബ്രെഷ് ഉപയോഗിച്ച് മുടിയിഴകളിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റ് വിശ്രമിക്കം. തണുത്തവെള്ളമോ താളിയോ ഉപയോഗിച്ച് ഇത് കഴുകി കളയാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തേയില വെള്ളം വെറുതെ കളയരുത്, തിളക്കമുള്ള മുടിക്കും യുവത്വം തുളുമ്പുന്ന ചർമ്മത്തിനും അതുമതി

Hair Hair Style Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: