/indian-express-malayalam/media/media_files/2025/09/30/tan-removal-with-tomato-fi-2025-09-30-14-45-02.jpg)
ചർമ്മ പരിചരണത്തിന് തക്കാളി | ചിത്രം: ഫ്രീപിക്
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും ടാൻ ഇല്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇത് സഹായിക്കും.
Also Read: പോക്കറ്റ് കാലിയാകില്ല, കറ്റാർവാഴ ഉണ്ടെങ്കിൽ ഫെയ്സ് വാഷ് ഇനി വീട്ടിൽ തയ്യാറാക്കാം
നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കരുവാളിപ്പ് മാത്രമല്ല, കറുത്തപാടുകൾ, മുഖക്കുരു, ബ്ലാക്ഹെഡ്സ് എന്നിവ തക്കാളി ഉപയോഗിച്ച് നീക്കം ചെയ്യാം.
ചേരുവകൾ
- തക്കാളി
- തൈര്
- കാപ്പിപ്പൊടി
തയ്യാറാക്കുന്ന വിധം
- ഒരു മുറി തക്കാളി തൊലി കളഞ്ഞ അരച്ചെടുക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി കാൽ ടീസ്പൂൺ തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം.
- 20 മിനിറ്റിനു ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്തു കൊണ്ട് മുഖം കഴുകാം.
Also Read: പാദങ്ങൾ മനോഹരമാക്കാൻ ഒരു തുള്ളി വെളിച്ചെണ്ണ മതി
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- 7 ദിവസം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ മാറ്റം അറിയാൻ സാധിക്കും.
- പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രം ഇത് ശീലമാക്കാം.
- എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിൻ്റെ നിർദ്ദേശം തേടാവുന്നതാണ്.
- ചർമ്മത്തിലെ ടാൻ അകറ്റി ബ്ലീച്ച് ചെയ്യാൻ സഹായിക്കും.
- കാപ്പിപ്പൊടി ഒരു മികച്ച സ്ക്രബറായി പ്രവർത്തിക്കും. ജൈവ ചേരുവകളായതിനാൽ ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുഖക്കുരു അകറ്റുന്നതു മുതൽ കരുത്തുറ്റ മുടി നേടാൻ വരെ ആയുർവേദ ഗുണങ്ങളുള്ള ഈ എണ്ണകളിൽ ഒന്ന് തിരഞ്ഞെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.