/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-fi-2025-09-27-14-32-57.jpg)
പാദ പരിചരണത്തിന് ചില പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-1-2025-09-27-14-33-11.jpg)
ഫൂട്ട് സ്ക്രബ്
പാദങ്ങൾ മൃദുവാക്കുന്നതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്ക്രബ് ഉപയോഗിക്കുക എന്നത്. ഒരു ബക്കറ്റിൽ അല്ലെങ്കിൽ വലിയ പാത്രത്തിൽ വെള്ളം നിറയ്ക്കാം. അതിലേയ്ക്ക് ഷാമ്പൂവോ ബോഡിവാഷോ ചേർക്കാം. ശേഷം പാദങ്ങൾ 10 മുതൽ 15 മിനിറ്റു വരെ മുക്കി വയ്ക്കാം. തുടർന്ന് പ്യൂമിക് സ്റ്റോണോ അല്ലെങ്കിൽ ഫൂട്ട് സ്ക്രബോ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. പാദങ്ങളിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. ശേഷം കാൽപാദം കഴുകി, ഉണങ്ങിയ തുണി ഉപയോഗിച്ച് തുടക്കാം.
/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-2-2025-09-27-14-33-11.jpg)
വെളിച്ചെണ്ണ എന്ന മോയ്സ്ച്യുറൈസർ
പ്രകൃതി ദത്തമായ മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. വരണ്ടതും വിണ്ടു കീറുന്നതുമായ ചർമ്മത്തിന് ഇത് ഏറെ ഫലപ്രദമാണ്. കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം.
/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-3-2025-09-27-14-33-11.jpg)
തേൻ ഫൂട്ട് മാസ്ക്
പാദങ്ങളെ സോഫ്റ്റാക്കി വയ്ക്കാൻ തേൻ ഉപയോഗിച്ചുള്ള മാസ്ക് സഹായിക്കും. ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ തേനിനുണ്ട്. ഒരു കപ്പ് തേനിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ചിളക്കാം 15 മുതൽ 20 മിനിറ്റു വരെ പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. ശേഷം സ്ക്രബ് ചെയ്യാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ.
/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-4-2025-09-27-14-33-11.jpg)
കറ്റാർവാഴ
കറ്റാർവാഴയ്ക്ക് സൂത്തിങ്ങ് സവിശേഷതകളുണ്ട്. കുറച്ചധികം കറ്റാർവാഴ ജെൽ ഉപ്പൂറ്റിയിൽ പുരട്ടുന്നത് വിണ്ടു കീറൽ, അമിതമായി വരൾച്ച എന്നിവ തടയാൻ സഹായിക്കും. കറ്റാർവാഴ ജെൽ പുരട്ടി ഒരു സോക്സ് ധരിച്ചു കിടക്കാം. രാവിലെ തണുത്തവെള്ളത്തിൽ കാൽ കഴുകാം.
/indian-express-malayalam/media/media_files/2025/09/27/prevent-cracked-heel-5-2025-09-27-14-33-11.jpg)
ഒലിവ് എണ്ണ മസാജ്
വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമാണ് ഉറവിടമാണ് ഒലിവ് എണ്ണ. കുറച്ച് ഒലിവ് എണ്ണ ചൂടാക്കാം. ചെറുചൂടോടെ ആ എണ്ണ കാൽപാദത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.