/indian-express-malayalam/media/media_files/2025/05/24/TZPdemdEuPOa12ygx04T.jpg)
തിളക്കമുള്ള, പാടുകളില്ലാത്ത കൊറിയൻ ഗ്ലാസ് സ്കിൻ ലഭിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഇതിനു പിന്നിലൊരു രഹസ്യമുണ്ട്. അവരുപയോഗിക്കുന്ന ഉത്പന്നങ്ങളിൽ അധികവും കണ്ടു വരുന്നത് റൈസ്‌വാട്ടർ എന്ന ചേരുവയാണ് ചർമ്മത്തിൽ ഈ അത്ഭുതം സൃഷ്ടിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ഫലപ്രദമായ ഉത്പന്നങ്ങൾ നിർമിക്കുന്നതാണ് കൊറിയൻ ബ്രാൻഡുകളുടെ പ്രത്യേകത. എന്നാൽ കടകളിൽ ഇതിന് വില അധികമാണ്. പകരം അവ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. അത്തരത്തിലൊന്നാണ് വിറ്റാമിൻ സി ടോണർ.
Also Read: ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം ഒരാഴ്ചക്കുള്ളിൽ കുറയ്ക്കാം, ഇതാ ചില നുറുങ്ങു വിദ്യകൾ
ഒരു ഓറഞ്ചിൻ്റെ തൊലി ഉണക്കിയെടുത്ത് സൂക്ഷിച്ചാൽ മതി, അഞ്ച് മിനിറ്റിൽ ടോണർ റെഡിയാക്കാം. ഇതിനായി കെമിക്കലുകളോ പാരബിനോ വേണ്ട. നാച്യുറലായതിനാൽ പാർശ്വഫലങ്ങളും ഉണ്ടാവില്ല. ഈ ഫെയ്സ് ടോണർ ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
- ഓറഞ്ച് തൊലി
- വെള്ളം
- കറ്റാർവാഴ ജെൽ
- എസെൻഷ്യൽ ഓയിൽ
Also Read: കൂൾ ലുക്ക് നേടാം റോസ്‌വാട്ടർ ഇങ്ങനെ ഉപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലി നന്നായി ഉണക്കിയെടുക്കാം. വെയിലത്തു വച്ച് ഉണക്കുന്നതാണ് ഉചിതം. ശേഷം അത് ചെറിയ കഷ്ണങ്ങളാക്കി ഒരു പാനിലെടുക്കാം. ഇതിലേയ്ക്ക് വെള്ളം നിറച്ച് നന്നായി തിളപ്പിക്കാം. തിളപ്പിച്ചെടുത്ത വെള്ളം തണുക്കാൻ മാറ്റി വയ്ക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. രണ്ട് തുള്ളി ലാവൻഡർ ഓയിലും ഒരു ടീസ്പൂൺ​ കറ്റാർവാഴ ജെല്ലും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്ക് ഈ മിശ്രിതം മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ബദാം ഇങ്ങനെ ഉപയോഗിക്കൂ, ഗ്ലാസ് സ്കിൻ സ്വന്തമാക്കാം ദിവസങ്ങൾക്കുള്ളിൽ
ഗുണങ്ങൾ
ഈ ടോണർ ചർമ്മത്തിൻ്റഎ പിഎച്ച് നില മെച്ചപ്പെടുത്തും. ഒപ്പം ചർമ്മ സുഷിരങ്ങൾ വികസിക്കാതിരിക്കാൻ സഹായിക്കും. ഇതിലൂടെ മുഖക്കുരു പോലെയുള്ളവ തടയാം. ധാരാളം ആൻ്റി സെപ്റ്റിക് ഗുണങ്ങൾ ഈ​ ടോണറിനുണ്ട്. അതിനാൽ പാടുകളും ചർമ്മ അസ്വസ്ഥകളും തടയും. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടം കൂടി ആയതിനാൽ പിഗ്മെൻ്റേഷൻ ഉണ്ടാകുമെന്ന പേടി വേണ്ട.
ReadMore: മുഖം മിനുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കാം ഈ 5 രീതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.