/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-fi-3-2025-09-02-17-57-11.jpg)
Happy Onam 2025 Wishes: ഓണം 2025
Happy Onam 2025 Wishes in malayalam: ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള മലയാളികളും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കള്ളക്കർക്കിടക പേമാരി ഒഴിഞ്ഞ് സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഒരു പുതിയ കാർഷിക വർഷത്തെ കൂടിയാണ് മലയാളികൾ വരവേൽക്കാൻ ഒരുങ്ങുന്നത്.
കള്ളവും ചതിയുമില്ലാത്ത സമ്പല്‍സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മപുതുക്കലാണ് ഓണം.
പറമ്പും കുന്നും മലയും പാടവും താണ്ടി പൂക്കുടകളുമായി പൂക്കൾ തേടിപോകുന്ന കുട്ടികളും അവരുടെ ആഘോഷ തിമിർപ്പുകളുമൊക്കെ ഇന്ന് മലയാളികൾക്ക് നൊസ്റ്റാൾജിയയാണ്. എങ്കിലും പൂക്കളമൊരുക്കുന്നതിനുള്ള ആവേശം ഇന്നും ചോർന്നിട്ടില്ല.
Also Read: ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണാശംസകൾ കൈമാറാം
ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക.
ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
Also Read: തിരുവോണ നാളിലെ ചടങ്ങുകളും ആഘോഷങ്ങളും
നാടും നഗരവും ആരവങ്ങളിലമരുന്ന തിരുവോണനാളിൽ പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ കൈമാറാൻ മറക്കരുത്.
Also Read: ഈ ഓണചൊല്ലുകൾ ഓർമ്മയുണ്ടോ?
നിങ്ങൾക്കേവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു.
Read More:പൊന്നിൻ തിരുവോണ നാളിൽ ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.