/indian-express-malayalam/media/media_files/2025/04/10/easter-wishes-2025-fi-198041.jpg)
Happy Easter Wishes 2025 in Malayalam: ഈസ്റ്റർ ആശംസകൾ
Happy Easter 2025 Wishes, Messages, Quotes in malayalam: പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനമാണ് ഈസ്റ്റര്‍.
കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുദേവൻ്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസിക്കൽ സ്മരിക്കുന്നു.
യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്നു കരുതുന്ന എഡി 30ന് ശേഷമുളള ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക്ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെസഹായും ദുഃഖ വെളളിയും ദുഃഖ ശനിയും ഈസ്റ്ററുമെല്ലാമായി കൊണ്ടാടാന്‍ തുടങ്ങിയത്.
പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. പുരാതന മെസപ്പെട്ടോമിയയില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പീന്നീട് ഈസ്റ്റര്‍ മുട്ടകളുടെ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു.
പല നിറത്തില്‍ ചായങ്ങള്‍ പൂശിയ കോഴി മുട്ടകള്‍ ഈസ്റ്ററിനു കൈമാറിയാണ് സന്തോഷം പങ്കുവച്ചിരുന്നത്. പല ഡിസൈനിലും ആകർഷകമായ രീതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഇറങ്ങിയിരുന്നു. ഇന്ന് നിറങ്ങള്‍ പൂശിയ കടലാസു പൊതികള്‍ക്കുളളില്‍ ചോക്ലേറ്റ് മുട്ടയുടെ രൂപത്തിലാക്കിയാണ് പലയിടങ്ങളിലും നല്‍കുന്നത്. ഇങ്ങനെ ചോക്ലേറ്റ് മുട്ടകള്‍ നല്‍കാനായി പല വര്‍ണങ്ങളിലുളള പ്ലാസ്റ്റിക് മുട്ടകളും ഇറങ്ങുന്നുണ്ട്.
സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രത്യാശയുടെയും ഈ സുദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാൻ മറക്കരുത്.
Read More:
- Happy Easter Wishes 2025: ഈസ്റ്റര്‍ ആശംസകള്‍ കൈമാറാം
- Happy Easter Wishes 2025: ഈസ്റ്റർ ദിനത്തിൽ പ്രത്യാശയുടെ ഒരു ലോകം പ്രിയപ്പെട്ടവർക്ക് ആശംസിക്കാം
- Happy Easter Wishes 2025: ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ഈസ്റ്റർ; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
- Happy Easter Wishes 2025: പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.