Happy Easter 2021: Wishes, Images, Quotes, Messages, Status, Wallpaper, and Photos: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതു കൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്. കൊറോണ ഭീതിയിലാണ്ട ലോകത്തിനു പ്രത്യാശയും ആശ്വാസവും പകരുന്ന പ്രാര്‍ത്ഥനകളാല്‍ മുഖരിതമാവുകയാണ് ദേവാലയങ്ങള്‍.
ദുഃഖ വെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു, ഏത് പീഡനസഹനത്തിനും ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ പ്രത്യാശയുടെ ഒരു ലോകം പ്രിയപ്പെട്ടവർക്കും ആശംസിക്കാം.
Read More: Easter: ഒറ്റപ്പെട്ടു പോയെങ്കിലും വിശാലമായ സ്നേഹത്താല്‍ പരസ്പരം സഹായിക്കാം
Easter 2021: Happy Easter Wishes, Quotes, Greetings, Messages, Status, SMS, Images for Family & Friends: പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം









അന്‍പതു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും. ദുഃഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആയി ആഘോഷിക്കപ്പെടുന്നത്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.
ആദ്യ നൂറ്റാണ്ടിൽ റോമിലെ വിശ്വാസികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴിയോളം ചെല്ലുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും പുതുജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ സമ്മാനിക്കുന്നത്.
Read more:ഈസ്റ്റർ സ്പെഷൽ ചിക്കൻകറിയുമായി സബീറ്റ ജോർജ്; വീഡിയോ