/indian-express-malayalam/media/media_files/2024/10/30/deepavali-wishes-fi.jpg)
Happy Diwali (Deepavali) 2024 Date Wishes Images, Quotes, Status, Wallpapers, Messages, SMS, Whatsapp Status, Instagram Stories & Tweets
Diwali 2024: Happy Deepavali, Diwali 2024 Wishes Images, Quotes, Status, Wallpapers, SMS, Messages, Pics, Photos: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസം കൂടിയാണിത്. ദിവാലി എന്നാണ് ഉത്തരേന്ത്യയില്‍ ദീപാവലിയുടെ പേര്.
ഉത്തരേന്ത്യക്കാരെ സംബന്ധിച്ച് അഞ്ച് നാളുകള്‍ നീളുന്നതാണ് ദീപാവലി ആഘോഷം. എന്നാൽ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു.
Diwali 2024 Date Calendar: ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് കാർത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആളുകൾ ഏറ്റവും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി.
ഈ വർഷം ഒക്ടോബർ 31നാണ് ദക്ഷിണേന്ത്യയിലെ ദീപാവലി ആഘോഷം. അതേസമയം, ഉത്തരേന്ത്യയിൽ ഒക്ടോബർ 29 മുതൽ നവംബർ മൂന്നു വരെ നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷം. വെളിച്ചങ്ങളുടെ ഉത്സവമെന്ന് അറിയപ്പെടുന്ന ദീപാവലി ആഘോഷം, സ്നേഹത്തിന്റെയും ക്ഷേമത്തിന്റെ ഐശ്വര്യത്തിന്റെയും സന്ദേശം കൂടി നൽകുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ് ഇതിൽ പ്രധാനപ്പെട്ട ഐതിഹ്യം.
ശ്രീരാമനുമായി ബന്ധപ്പെട്ടൊരു ഐതിഹ്യം കൂടിയുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ പതിനാലു വർഷത്തെ വനവാസം പൂർത്തിയാക്കി, അസുര രാജാവായ രാവണനെ തോൽപ്പിച്ച് തിരികെ തന്റെ രാജ്യമായ അയോദ്ധ്യയിലേക്ക് എത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് ദീപാവലിയുടെ മറ്റൊരു ഐതിഹ്യം. രാമന്റെ ഈ വരവ് അയോദ്ധ്യയിലെ ജനങ്ങൾ ആഘോഷിച്ചത് നാടുനിറയെ ദീപങ്ങൾ തെളിച്ചായിരുന്നു, ഇതിന്റെ ഓർമയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നത് എന്ന കഥയും നിലനിൽക്കുന്നുണ്ട്.
മറ്റൊന്ന്, പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. കൗരവരുമായി ചൂതാട്ടത്തിൽ തോറ്റതിനു പിന്നാലെ 12 വർഷത്തെ വനവാസത്തിനു പോയ പാണ്ഡവരുടെ മടങ്ങിവരവ് ആഘോഷിക്കുന്നതാണ് ദീപാവലി എന്നാണ് മറ്റൊരു വ്യാഖ്യാനം.
സമ്പത്തിന്റെയും സമൃദ്ധിയുടെയും ആൾരൂപമായ ലക്ഷ്മി ദേവിയുമായും ദീപാവലി ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷ്മിദേവി സമുദ്രത്തിൽ നിന്ന് ഉയർന്നു വരുന്ന സംഭവത്തെ സമുദ്ര മന്ഥനമെന്ന് അറിയപ്പെടുന്നു. വിഷ്ണുദേവനെ ഭർത്താവായി തിരഞ്ഞെടുത്ത് വിവാഹം കഴിച്ചത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു.
ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാനും ആശംസകളും മധുരവും കൈമാറാനും കഴിയുന്നു എന്നത് ആഘോഷത്തെ മധുരതരമാക്കുന്ന കാര്യമാണ്.
പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.