/indian-express-malayalam/media/media_files/2025/05/28/qZxYZOaDBrc3DzajdaCh.jpg)
ഹെയർ സ്പാ വീട്ടിൽ ചെയ്യാം | ചിത്രം: ഫ്രീപിക്
താരനും മുടികൊഴിച്ചിലും ഇല്ലാത്ത ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതിനാൽ തലമുടി സംരക്ഷണത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരും ഉണ്ട്. പതിവായി ഹെയർ സ്പാ ചെയ്യാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ? അതിന് പാർലറുകളെ ആശ്രയിക്കാറാണോ പതിവ്?
എങ്കിലിനി അധികം സമയം കളയാതെ പോക്കറ്റ് കാലിയാകാതെ വീട്ടിൽ തന്നെ ഹെയർസ്പാ ചെയ്യാം. അതിന് പ്രത്യേകം ക്രീമുകൾ വാങ്ങി സൂക്ഷിക്കേണ്ട. വീട്ടിൽ നിന്നു തന്നെ കണ്ടെത്താം മുടിക്ക് ഗുണകരായ ഹെയർ കെയർ ചേരുവകൾ.
Also Read: തിളക്കമുള്ള നീളൻ മുടി സ്വന്തമാക്കാം കറിവേപ്പിലയും ജീരകവും കൈയ്യിലുണ്ടെങ്കിൽ
വെളിച്ചെണ്ണ തേൻ മാസ്ക്
രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിഴകളിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. വെളിച്ചെണ്ണയും തേനും മികച്ച മോയ്സ്ച്യുറൈസിങ് ഏജൻ്റുകളാണ്. അവ തലമുടിയെ പോഷിപ്പിക്കുന്നു.
അവക്കാഡോ പഴം ഹെയർ മാസ്ക്
നന്നായി പഴുത്ത ഒരു അവക്കാഡോയിലേയ്ക്ക് വാഴപ്പഴം ഒരെണ്ണ ഉടച്ചു ചേർക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തലമുടിക്ക് തിളക്കം നൽക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
Also Read: മുട്ട ഈ 4 രീതിയിൽ ഉപയോഗിക്കൂ, മുടി കൊഴിച്ചിൽ പമ്പകടക്കും
ഒലിവ് എണ്ണ നാരങ്ങ
രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ ജ്യൂസ് ചേർത്തിളക്കി യോജിപ്പിക്കാം. മുടിയിഴകളിൽ ഈ മിശ്രിതം പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ സിയുടെം അടങ്ങിയിരിക്കുന്ന ഈ ഹെയർ മുടി സംരക്ഷണത്തിന് ഉത്തമമാണ്.
തൈര് മുട്ട
അര കപ്പ് തൈരിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഈ മിശ്രിതം നന്നായി ഇളക്കി യോജിപ്പിച്ച് മുടിയിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. തൈരും മുട്ടയും പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് മുടിയുടെ കേടുപാടുകൾ പരിഹരിച്ച് പോഷിപ്പിക്കുന്നു.
Also Read: തലമുടി അഴകിന് കറിവേപ്പില കൊണ്ടുള്ള കണ്ടീഷ്ണർ ഇനി വീട്ടിൽ തയ്യാറാക്കാം
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡൈ ചെയ്യാതെ നരച്ചമുടി മറയ്ക്കാം, ഒരു സ്പൂൺ വെളിച്ചെണ്ണയും ഉള്ളിയും മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us