scorecardresearch

തിളക്കമുള്ള ചർമ്മത്തിനായി ഞാൻ കഴിക്കുന്ന ഭക്ഷണം: അഹാന പറയുന്നു

തിളക്കമുള്ള ചർമ്മത്തിനായി കഴിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തി അഹാന

തിളക്കമുള്ള ചർമ്മത്തിനായി കഴിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തി അഹാന

author-image
Lifestyle Desk
New Update
Ahaana Krishna, Foods eat for Glowing Skin, food for skin

ഒരാളുടെ ചർമ്മത്തിന്റെ സൗന്ദര്യവും സ്വാഭാവികതയും തിളക്കവും നിലനിർത്തുന്നതിൽ അയാൾ കഴിക്കുന്ന ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. ഡയറ്റിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൊണ്ടുതന്നെ ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ സാധിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനുമായി താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് നടി അഹാന. വ്ളോഗിലൂടെയാണ് തിളക്കമുള്ള ചർമ്മത്തിനായി താൻ കഴിക്കുന്ന ഭക്ഷണങ്ങൾ അഹാന പരിചയപ്പെടുത്തിയത്.

Advertisment

"തിളക്കമുള്ള ചർമ്മം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. തിളക്കമുള്ള ചർമ്മത്തിനു വേണ്ട കാര്യങ്ങൾ ബാഹ്യമായി ചെയ്യേണ്ടതല്ല, നമ്മൾ ഉള്ളിൽ നിന്നു തുടങ്ങേണ്ടതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമുക്ക് ആരോഗ്യമുള്ള ഗട്ട് (കുടൽ) തരുന്നത്. ഗട്ട്- ഹെൽത്ത് നല്ലതാണെങ്കിൽ അതിന്റെ റിസൽറ്റ് എന്ന പോലെ നമ്മുടെ ചർമ്മവും തിളങ്ങും. എന്റെ ഡയറ്റീഷ്യൻ പറഞ്ഞു തന്ന നിർദ്ദേശങ്ങളും എനിക്ക് റിസൽറ്റ് തന്ന ഭക്ഷണരീതികളുമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്," അഹാന പറയുന്നു.

"നല്ല ഫാറ്റ്, വിറ്റമിൻസ്, മിനറൽസ്, ആന്റി ഓക്സിഡന്റ്, പ്രോട്ടീൻ എന്നിവയാണ് നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ. ഇതെല്ലാം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം."

fruits, health, ie malayalam

പഴങ്ങൾ
ഓരോ പഴത്തിനും അതിന്റെതായ ആരോഗ്യഗുണങ്ങളുണ്ട്. ഓറഞ്ച്, പൈനാപ്പിൾ, കുക്കുമ്പർ, സ്ട്രോബെറി, ചെറി, ഏത്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവയെല്ലാം ചർമ്മത്തിനു ഗുണം ചെയ്യുന്നവയാണ്.

Advertisment

നട്സ് & സീഡ്സ്
വാൾനട്ട് ചർമ്മത്തിനു ഗുണം ചെയ്യുന്ന ഏറ്റവും മികച്ച നട്സുകളിൽ ഒന്നാണ്. നല്ല ഫാറ്റ്, വൈറ്റമിൻ, മിനറൽസ് എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു പിടി വാൾനട്സ് ദിവസവും കഴിക്കുന്നത് നല്ലതാണ്. അതുപോലെ, സൺഫ്ളവർ സീഡ്സും. സ്നാക്സ് പോലൊക്കെ കഴിക്കാൻ ഹെൽത്തിയാണ് സൺഫ്ളവർ സീസ്ഡ്.

Ahaana Krishna Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: