scorecardresearch

പിസിഒഎസ് മൂലമുള്ള മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ അഞ്ച് മാർഗങ്ങൾ ഇതാ

ഇൻസുലിൻ പ്രതിരോധിക്കുന്നതാണ് പിസിഒഎസ് ലക്ഷണങ്ങൾക്ക് കാരണമാകുന്നതെന്ന് കരുതപ്പെടുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നു

ഇൻസുലിൻ പ്രതിരോധിക്കുന്നതാണ് പിസിഒഎസ് ലക്ഷണങ്ങൾക്ക് കാരണമാകുന്നതെന്ന് കരുതപ്പെടുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hair care, Beauty tips, Lifestyle

പ്രതീകാത്മക ചിത്രം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഒരു ഹോർമോൺ ഡിസോർഡറാണ്. ഇത് ഹിർസ്യൂട്ടിസം പോലെയുള്ള വിപുലമായ ലക്ഷണങ്ങളാൽ പ്രത്യക്ഷപ്പെടാം. അതായത് മുഖത്തും ശരീരത്തിലും രോമവളർച്ച ഉണ്ടാക്കുന്നു, കൂടാതെ മുടി കൊഴിച്ചിലിനും കാരണമാകുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, നാലിൽ ഒരു പെൺകുട്ടിയെ ബാധിക്കുന്ന പിസിഒഎസ് ഹൈപ്പർപ്രോളാക്റ്റിനെമിയ, ഹൈപ്പോതൈറോയിഡിസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Advertisment

" പ്രോലാക്റ്റിൻ, തൈറോയ്ഡ് എന്നീ രണ്ട് ഹോർമോണുകളും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പ്രമേഹം വർധിക്കുന്നതിനും കാരണമാകുന്നു," പി.ഡി. ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് കൺസൾട്ടന്റ് ഡോ.രഞ്ജന ധനു പറഞ്ഞു.

“പിസിഒഎസ് നിങ്ങളുടെ ശരീരഭാരത്തെ മാത്രമല്ല മുടിയെയും ബാധിക്കും,”ഇത് അധിക ആൻഡ്രോജൻ ഉൽപാദനത്തിന് കാരണമാകുന്നു. തലയിലെ മുടി കൊഴിയാുന്നതിനു കാരണമാകുന്നു, പോഷകാഹാര വിദഗ്ധയായ നുപുർ പാട്ടീൽ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

Advertisment

ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നത് മൂലമുള്ള പിസിഒഎസ് ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സമീകൃതാഹാരത്തിന് കഴിയുമെന്നും നുപുർ പറഞ്ഞു. “ശരീരം ഇൻസുലിൻ പ്രതിരോധിക്കുന്നതാണ് പിസിഒഎസ് ലക്ഷണങ്ങൾക്ക് കാരണമാകുന്നതെന്ന് കരുതപ്പെടുന്നു. എന്നാൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കാൻ സഹായിക്കും,”വിദഗ്ധ പറയുന്നു.

പിസിഒഎസുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള അഞ്ച് ടിപ്പുകൾ ഇതാ:

അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

“മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അയണിന്റെ അഭാവമാണ്. പിസിഒഎസ് രോഗികൾക്ക് പലപ്പോഴും ഫെറിറ്റിൻ അളവ് (ഇരുമ്പ് അടങ്ങിയ രക്ത പ്രോട്ടീൻ) കുറയുന്നു. അതിനാൽ, അയൺ അടങ്ങിയ ഭക്ഷണങ്ങളും സപ്ലിമെന്റുകളും കഴിക്കുന്നത് ശരീരത്തിലെ അയണിന്റെ ആവശ്യകത നിറവേറ്റാൻ സഹായിക്കും.

സീഫുഡ്, ബീൻസ്, ചീര ഇരുണ്ട പച്ച ഇലക്കറികൾ, ഉണക്കമുന്തിരി, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ, അയൺ അടങ്ങിയ ധാന്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. “പഴങ്ങൾ, പ്രോട്ടീനുകൾ, ഡയറ്ററി ബയോട്ടിൻ സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടുന്ന വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം, ഏറ്റവും പ്രധാനമായി തലയോട്ടിക്ക് ചുറ്റുമുള്ള രക്ത വിതരണം വർദ്ധിപ്പിക്കുന്ന പതിവ് വ്യായാമവും സ്ഥിരമായ പരിഹാര നടപടികളാകുമെന്ന്," ഡോ.രഞ്ജന പറഞ്ഞു.

ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കുക

"തലയോട്ടിയിൽ ഫിലിം സൃഷ്ടിക്കുകയും സാധാരണ സെബം ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന മെഴുക്, മിനറൽ ഓയിൽ എന്നിവ മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഉണ്ടാകരുത്," വിദഗ്ദ പറയുന്നു. മറുവശത്ത്, കെരാറ്റിൻ, കൊളാജൻ, വിറ്റാമിൻ ബി തുടങ്ങിയ ഹൈഡ്രോലൈസ്ഡ് പ്രോട്ടീനുകളുള്ള ഉൽപ്പന്നങ്ങൾ മുടിക്ക് ഗുണം ചെയ്യും.

ഡയറി ഫ്രീ

“ഡയറിയും ഗ്ലൂറ്റനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകുന്ന കോശജ്വലന ഭക്ഷണങ്ങളായിരിക്കാം. എന്നിരുന്നാലും, ഈ ഭക്ഷണങ്ങൾ കുറച്ച് സമയത്തേക്ക് നിർത്തിയതിന് ശേഷം മാറ്റമുണ്ടോയെന്ന് പരീക്ഷിക്കണം," പോഷകാഹാര വിദഗ്ധ പറഞ്ഞു.

സമ്മർദ്ദം നിയന്ത്രിക്കുക

കോർട്ടിസോളിന്റെ അളവ് തുടർച്ചയായി ഉയരുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. മെഡിറ്റേഷൻ, എട്ട് മണിക്കൂർ ഉറക്കം, മാനസികാരോഗ്യത്തിൽ ശ്രദ്ധ ചെലുത്തൽ എന്നിവ വളരെ സഹായകരമാണെന്ന് നുപുർ പറഞ്ഞു. "പുകവലി, മദ്യപാനം, തുടങ്ങിയ ശീലങ്ങളും മുടി പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും പിഗ്മെന്റേഷൻ, പ്രായമാകൽ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്" എന്ന് ഡോ.രഞ്ജന പറഞ്ഞു.

റോസ്മേരി ഓയിൽ

റോസ്മേരി ഓയിലുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കാരണം ഇതിൽ രക്തചംക്രമണം ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ചെടിയിൽ അടങ്ങിയിരിക്കുന്ന കാർണോസിക് ആസിഡ് ടിഷ്യൂകളെയും നാഡീ നാശത്തെയും സുഖപ്പെടുത്തുന്നു.

ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി) തടയുന്നതിനും ഇത് സഹായിക്കുമെന്ന് നുപുർ പറഞ്ഞു. “തല കഴുകുന്നതിന്റെ തലേദിവസം, ആവണക്കെണ്ണയും റോസ്മേരി എണ്ണയും തലയോട്ടിയിൽ മസാജ് ചെയ്യുക,” നുപുർ പറഞ്ഞു.

Hair Fall Hair Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: