/indian-express-malayalam/media/media_files/uploads/2023/07/Malaika-Arora.jpg)
മലൈക അറോറ
ബോളിവുഡിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരിൽ ഒരാൾ കൂടിയാണ് മലൈക. പലപ്പോഴും സെക്സ് സിംബൽ എന്ന രീതിയിലാണ് മലൈക വിശേഷിപ്പിക്കപ്പെടാറുള്ളത്. ആ വിശേഷണം തനിക്കിഷ്ടമാണെന്നും മലൈക പലപ്പോഴും പറഞ്ഞിട്ടുണ്ട്, " സെക്‌സ് സിംബൽ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഒരു സെക്‌സ് സിംബൽ ആകുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. പ്ലെയിൻ ജെയ്ൻ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ സന്തോഷമാണ് സെക്‌സ് സിംബലായി അറിയപ്പെടുന്നത്. ഞാൻ വളരെ സന്തോഷവതിയാണ്, ആ ടാഗ് എനിക്കിഷ്ടമാണ്."
മലൈക പോകുന്നിടത്തെല്ലാം എപ്പോഴും പാപ്പരാസി ഫോട്ടോഗ്രാഫർമാരുടെ വലിയൊരു നിര തന്നെ ഉണ്ടാവാറുണ്ട്. ഒരു സലൂണിലെത്തിയ മലൈകയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലുക്ക് എന്നതിനേക്കാൾ മലൈക അണിഞ്ഞ ഹൂഡിയുടെ വിലയാണ് ഫാഷൻ പ്രേമികൾ ചർച്ച ചെയ്യുന്നത്.
ക്രിസ്റ്റ്യൻ ഡിയോറിന്റെ മോണോഗ്രാം സ്ട്രീറ്റ് സ്റ്റൈൽ ലോങ്ങ് സ്ലീവ് ഓവർസൈസ് ലോഗോ ഹൂഡിയാണ് മലൈക അണിഞ്ഞിരിക്കുന്നത്. 332,861 രൂപയാണ് ഈ ഹൂഡിയുടെ വില.
/indian-express-malayalam/media/media_files/uploads/2023/07/Malaika.jpg)
49കാരിയായ മലൈക അറോറയും 37കാരനായ അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യകാലത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചില്ലറയല്ല. ബോളിവുഡിലെ തന്നെ ഏറ്റവും പ്രശസ്ത കുടുംബങ്ങളായ ഖാൻ ഫാമിലിയിലും കപൂർ ഫാമിലിയിലും ഈ ബന്ധം അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, കോളിളക്കങ്ങളെയും അസ്വാരസ്യങ്ങളെയുമെല്ലാം മറികടന്ന് കഴിഞ്ഞ നാലുവർഷമായി ഡേറ്റിംഗ് തുടരുകയാണ് അർജുനും മലൈകയും. അർജുനെക്കാളും പ്രായത്തിൽ 12 വയസ്സിന് മൂത്തതാണ് മലൈക.
അർജുനുമായുള്ള ബന്ധത്തിന്റെ പ്രീ-ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണ് താനെന്നാണ് മലൈക പറയുന്നത്. “വിവാഹം എന്നത് രണ്ടുപേർ തമ്മിൽ ചർച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നാൽ ഞങ്ങൾ തമ്മിൽ സംസാരിച്ച് ആലോചിച്ച് തീരുമാനിക്കും. ഈ നിമിഷം, ഞങ്ങൾ ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രീ-ഹണിമൂൺ ഘട്ടം ആസ്വദിക്കുകയാണ്," ഇന്ത്യാ ടുഡേ കോൺക്ലേവിൽ മലൈക പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/uploads/2022/08/Malaika-Arora-Arjun-Kapoor-5.jpg)
/indian-express-malayalam/media/media_files/uploads/2022/08/Malaika-Arora-Arjun-Kapoor-7.jpg)
/indian-express-malayalam/media/media_files/uploads/2022/08/Malaika-Arora-Arjun-Kapoor-9.jpg)
നിർമാതാവ് ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീടാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.