scorecardresearch

പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത ഡ്രസ്സിൽ സുന്ദരിയായി അഹാന; ചിത്രങ്ങൾ

പ്രാണയുടെ ഫെസ്റ്റീവ് കളക്ഷന് മോഡലായി എത്തിയിരിക്കുകയാണ് അഹാന

പ്രാണയുടെ ഫെസ്റ്റീവ് കളക്ഷന് മോഡലായി എത്തിയിരിക്കുകയാണ് അഹാന

author-image
Trends Desk
New Update
Ahaana Krishna, Poornima Indrajith designer collection, Sangeetha Taal Festive edition, Pranaah Photos Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima indrajith saree photos, Poornima Indrajith saree photos

ഓരോ ഉത്സവസീസണുകളിലും തന്റേ പുതിയ ഡിസൈനുകൾ വിപണിയിൽ എത്തിക്കുന്ന ഡിസൈനർ കൂടിയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഒരുക്കിയ പുതിയ ഡിസൈനർ വസ്ത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. സംഗീത താൽ ഫെസ്റ്റിവൽ എഡിഷനിലുള്ള ചിത്രങ്ങൾക്ക് മോഡലായി എത്തിയിരിക്കുന്നത് യുവനടി അഹാന കൃഷ്ണയാണ്.

Advertisment
Advertisment

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Ahaana Krishna Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: