scorecardresearch

മുഖം ഷേവ് ചെയ്യുന്നതാണോ എല്ലാ ചർമ്മപ്രശ്നങ്ങൾക്കുമുള്ള പരിഹാരം?

മുഖം ഷേവ് ചെയ്യുന്നത് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കുന്നു

മുഖം ഷേവ് ചെയ്യുന്നത് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കുന്നു

author-image
Lifestyle Desk
New Update
skin

Photo Source: Freepik

സ്ത്രീകൾ മുഖം ഷേവ് ചെയ്യുന്നത് ഇന്ന് സർവസാധാരണമായിരിക്കുന്നു. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുള്ള നിരവധി മാർഗങ്ങളിൽ ഏറ്റവും എളുപ്പവും വേഗമേറിയതുമായ മാർഗം അവ ഷേവ് ചെയ്യുക എന്നതാണ്. മുഖം ഷേവ് ചെയ്താൽ ഒന്നിലധികം ഗുണങ്ങളുണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.മേഘ്‌ന മൗർ പറഞ്ഞു. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

Advertisment

അതേസമയം, തെറ്റായ രീതിയിൽ ഷേവ് ചെയ്യുന്നത് ചുവപ്പ്, ചൊറിച്ചിൽ  എന്നിവയുൾപ്പെടെ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ഡെർമറ്റോളജി കൺസൾട്ടന്റായ ഡോ. രശ്മി അദേരോ മുന്നറിയിപ്പ് നൽകി. സെൻസിറ്റീവും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മമുള്ളവർ ഷേവ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് സ്കിൻ ഗുരു ഡോ.ദിന്യാർ വർക്കിങ്ബോക്‌സ്‌വാല പറഞ്ഞു. ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തിയശേഷം മാത്രമേ ഷേവ് ചെയ്യാവൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

സ്ത്രീകൾ മുഖം ഷേവ് ചെയ്യാൻ പ്രത്യേക ഡെർമാപ്ലാനിങ് ടൂളുകൾ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റും ദി എസ്തറ്റിക് ക്ലിനിക്കുകളുടെ ഡയറക്ടറുമായ ഡോ.റിങ്കി കപൂർ നിർദേശിച്ചു.

  • അഴുക്കും മേക്കപ്പും നീക്കം ചെയ്യാൻ മുഖം കഴുകുക
  • അഴുക്കും അവശിഷ്ടങ്ങളും തുടച്ചുമാറ്റാൻ ചർമ്മത്തിൽ ഒരു ടോണർ ഉപയോഗിക്കുക.
  • ഡെഡ് സ്കിൻ നീക്കം ചെയ്യാനും മുടി വളരുന്നത് തടയാനും മുഖത്ത് പതിയെ സ്‌ക്രബ് ചെയ്യുക.
  • സുഷിരങ്ങൾ തുറക്കുന്നതിന് ആവി കൊള്ളുക. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ നനച്ച തുണി മുഖത്ത് ഏകദേശം 2-3 മിനിറ്റ് പിടിക്കുക.
  • ഷേവ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഷേവിങ് ജെൽ പുരട്ടുക.
  • മുടി വളരുന്ന ദിശയിൽ ഷേവ് ചെയ്യുക.
  • ഷേവ് ചെയ്ത ഉടനെ ഓയിൽ അല്ലെങ്കിൽ ക്രീം ഉപയോഗിച്ച് ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുക.
Advertisment

മുഖത്ത് ഷേവ് ചെയ്യുന്നതിന് നിരവധി ഗുണങ്ങളുണ്ട്; എന്നാൽ അവ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഗണിക്കേണ്ടത് പ്രധാനമാണ്. ചർമ്മ പ്രശ്‌നങ്ങളുണ്ടെങ്കിൽ, ആദ്യം ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുകയോ ത്രെഡിങ്, വാക്‌സിങ് പോലുള്ള സുരക്ഷിതമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയോ ചെയ്യുക.

Read More

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: