scorecardresearch

മുടിയ്ക്ക് ബലം കുറവാണോ? ശക്തിപ്പെടുത്താൻ ഇതാ ചില മാർഗങ്ങൾ

മുടി ശക്തിപ്പെടുത്തുന്നതിനുള്ള ഈ നുറുങ്ങുകൾ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും വളർച്ച മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും

മുടി ശക്തിപ്പെടുത്തുന്നതിനുള്ള ഈ നുറുങ്ങുകൾ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും വളർച്ച മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും

author-image
Lifestyle Desk
New Update
hair growth| relation between hair growth and haircut| split ends and hair growth| trimming|

സ്റ്റൈലിംഗ് ഉപകരണങ്ങളിൽ നിന്നുള്ള അമിതമായ ചൂട് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രതീകാത്മക ചിത്രം

വിവാഹ, അവധിക്കാല സീസണുകളിൽ, നമ്മളിൽ പലരും ഡ്രയറുകൾ, സ്‌ട്രെയിറ്റനറുകൾ എന്നിവ ഉപയോഗിച്ച് മുടി സ്റ്റൈൽ ചെയ്യുന്നു. കൂടാതെ ധാരാളം രാസവസ്തുക്കളും ഉപയോഗിക്കുന്നു. എന്നിരുന്നാലും, അത്തരം ഉൽപ്പന്നങ്ങളുടെ പതിവ് ഉപയോഗം നമ്മുടെ മുടിയുടെ ഗുണനിലവാരത്തിന് വളരെയധികം ദോഷം ചെയ്യും.

Advertisment

മുടി ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ പറയുന്നു

നിങ്ങളുടെ മുടി ചീകുക: ഒരു ദിവസം "100 ബ്രഷ് സ്ട്രോക്കുകൾ" ചെയ്യാൻ വിദഗ്ദ്ധ നിർദേശിച്ചു. രോമകൂപങ്ങളുടെ വേരിൽ ഈർപ്പം വർധിപ്പിക്കുന്നതിന് ബ്രഷ് ചെയ്യുക. അത് തലയോട്ടിയുടെ ഉപരിതലത്തിൽ മൃദുവായി സെബാസിയസ് ഓയിൽ നൽകുന്നു

Advertisment

മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നത്: വിറ്റാമിനുകളും ധാതുക്കളും മുടിക്ക് തിളക്കവും വോളിയവും വർധിപ്പിക്കാൻ സഹായിക്കുന്നു. അവയ്ക്ക് ആരോഗ്യം നൽകുന്നു. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, "ബി വിറ്റാമിനുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ സി, ഇരുമ്പ്, സിങ്ക് എന്നിവയുടെ അഭാവം മുടികൊഴിച്ചിലിന് കാരണമായേക്കാം."

അതുപോലെ, "നിങ്ങളുടെ ഭക്ഷണക്രമം പരിഗണിക്കാതെ തന്നെ, മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും അടിസ്ഥാന ദൈനംദിന ആവശ്യകത നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു" എന്ന് ഡോ. ഗീതിക പറഞ്ഞു.

മെഡിക്കേറ്റഡ് ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിക്കുക: മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പോഷിപ്പിക്കുന്നതിനും സാധാരണ ഷാംപൂവും കണ്ടീഷണറുകളും സഹായകരമല്ലെന്ന് വിദഗ്ദ്ധ മുന്നറിയിപ്പ് നൽകി. അതുപോലെ, മുടി കട്ടിയുള്ളതായി കാണാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന "ബയോട്ടിൻ, കോപ്പർ പെപ്റ്റൈഡുകൾ എന്നിവ അടങ്ങിയ സൾഫേറ്റ് രഹിത ഉൽപ്പന്നങ്ങൾ" തിരഞ്ഞെടുക്കാൻ അവർ നിർദ്ദേശിച്ചു.

മുടി കഴുകുക: ചിലർ ദിവസേന മുടി കഴുകാൻ താൽപ്പര്യപ്പെടുന്നു. കുറഞ്ഞ ആവൃത്തിയിൽ നിങ്ങളുടെ മുടി കഴുകുന്നത് "മുടിയുടെ പോഷണത്തിന് അത്യന്താപേക്ഷിതമായ പ്രകൃതിദത്ത എണ്ണകൾ നിലനിർത്താൻ" സഹായിക്കുമെന്ന് ഡോ. ഗീതിക നിർദ്ദേശിച്ചു.

സമാനമായ രീതിയിൽ, എണ്ണമയമുള്ള തലയോട്ടി ഉള്ളവർക്ക് ദിവസവും ഷാംപൂ ചെയ്യാമെന്നും വരണ്ട തലയോട്ടി ഉള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കൂടുമ്പോൾ തല കഴുകാമെന്നും ഡോ. ജുഷ്യ ഭാട്ടിയ സരിൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരുന്നു.

ചൂട് കുറയ്ക്കുക: നമ്മൾ പലപ്പോഴും ഫോളിക്കിളിനെ നശിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഹെയർ ഡ്രയറുകൾ, ഫ്ലാറ്റ് അയേണുകൾ, വിവിധതരം രാസവസ്തുക്കൾ. എന്നിരുന്നാലും, ഇത് "മുടിക്ക് കേടുപാടുകൾ വരുത്തുന്നു ഇത്തരം ഉൽപ്പന്നങ്ങൾ മിതമായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക" വിദഗ്ധ പറഞ്ഞു.

"മുടിയുടെ ശക്തി വീണ്ടെടുക്കാൻ കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ ആരോഗ്യ വിദഗ്ദ്ധനെ സമീപിച്ച് മുടി കൊഴിച്ചിലിന്റെയും യഥാർത്ഥ കാരണം കണ്ടെത്തണം," ഡോ. ഗീതിക പറയുന്നു.

Hair Fall Hair Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: