/indian-express-malayalam/media/media_files/ctRqZxMyRlNgc8MXv3gS.jpg)
മനുഷ്യർ വേണമെന്ന് ആഗ്രഹിച്ചാൽ സാധ്യമാവാത്ത എന്തുണ്ട്? അത്തരമൊരു ഇച്ഛാശക്തിയുടെ കഥ പറയുകയാണ് ഹൗസിങ്ങ്.കോം സിഇഒ ആയ ധ്രുവ് അഗർവാൾ. 151.7 കിലോ ശരീരഭാരത്തിൽ നിന്നും 80.6 കിലോയിൽ എത്തി നിൽക്കുകയാണ് ധ്രുവ് ഇപ്പോൾ. രണ്ടുവർഷം കൊണ്ട് 71 കിലോയാണ് ധ്രുവ് കുറച്ചതെന്ന് എന്നറിയുമ്പോൾ ആരുമൊന്നും അമ്പരന്നുപോവും. പ്രീ ഡയബറ്റിക്, രക്തസമ്മർദ്ദം എന്നിവയെല്ലാം അലട്ടുമ്പോഴും അതൊന്നും ലക്ഷ്യത്തിൽ നിന്നും ധ്രുവിനെ പിന്തിരിപ്പിച്ചില്ല.
റോജർ ഫെഡറിനെ പോലെ 80 കിലോ ശരീരഭാരവും നല്ല ബോഡിഷേപ്പും വേണമെന്നാണ് ധ്രുവ് ആഗ്രഹിച്ചിരുന്നത്. അതിനു വേണ്ടി പ്രത്യേക ട്രെയിനിങ് ശീലങ്ങളും സ്വീകരിച്ചു. ദിവസവും 12000 സ്റ്റെപ്പ് നടക്കുന്നതോടൊപ്പം സൈക്ക്ലിംഗ്, നീന്തൽ എന്നിവയും ഇടവിട്ട ദിവസങ്ങളിൽ ചെയ്തു. വ്യായാമത്തിനു പുറമെ, ഭക്ഷണശീലങ്ങളിലും ചി മാറ്റങ്ങൾ കൊണ്ടു വന്നു.
1700 കലോറിയിൽ കൂടുതൽ തന്റെ ഡയറ്റ് പോകാതിരിക്കുവാൻ എപ്പോഴും ശ്രദ്ധിച്ചു. പ്രൊസസ്ട് ആയിട്ടുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി. 120 ഗ്രാം പ്രോട്ടീൻ എടുക്കുമ്പോഴും കാർബോഹൈഡ്രേറ്റിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തി. 18 മാസത്തേയ്ക്ക് ആൽക്കഹോൾ ഉപയോഗം പൂർണ്ണമായും ഉപേക്ഷിച്ചു.
താൽക്കാലികമായ ചില ശീലങ്ങളും മാറ്റങ്ങളും കൊണ്ടു വരുന്നതിനു പകരം കൃത്യവും ശാശ്വതവുമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ''ആനുപാതികമായ ഡയറ്റിലൂടെയും ദിവസേന വ്യായാമം ചെയ്യുന്നതിലൂടെയും ദൈനംദിന ജീവിതത്തിൽ നല്ല ശീലങ്ങൾ ചേർക്കുന്നതിലൂടെയും ഓരോ വ്യക്തിക്കും സുരക്ഷിതമായും ഫലപ്രദമായും പതിയെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും,'' വോക്ക് ഹാർഡറ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് ജനറൽ ലാപ്റോസ്കോപി, മെറ്റാബോളിക്ക് ആന്റ് ബാരിയാട്രിക്ക് സർജൻ ഡോ.രാജീവ് മെനക് പറയുന്നു.
- ചീറ്റ് ഡെയ്സ് ഒഴിവാക്കുക.
- കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക
- 10-12 ഗ്ലാസ് വെള്ളം കുടിക്കുക
- വിദഗ്ദരുടെ സഹായത്തോടെ പ്രോട്ടീന്റെ അളവ് കൂട്ടുക.
- ശരീരഭാരം നിയന്ത്രിക്കുക എന്നത് പതിയെ സാധ്യമാകുന്ന ഒന്നാണ്.
- ശാരീരികം എന്നതു പോലെ മാനസിക ആരോഗ്യവും പ്രധാനമാണ്. സ്ട്രെസ്സ് കുറയ്ക്കുന്നതിനായി യോഗ പോലെയുള്ളവ കൂടി ശീലമാക്കാം.
- പോസ്റ്റീവ് ആയിട്ടുള്ള ചുറ്റുപാടുകളിൽ ആയിരിക്കുവാൻ ശ്രദ്ധിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us