scorecardresearch

ഭൂമിയോളം വിനയമുള്ള ദേവത, ഇതെപ്പോഴും ഞാൻ കണ്ടിരുന്ന സ്വപ്നം; ശോഭനയ്ക്കൊപ്പമുളള ചിത്രവുമായി ഉണ്ണി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ശോഭനയെ ഒരുക്കിയത്. ശോഭനയെ ഒരുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുകയാണ് ഉണ്ണി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ശോഭനയെ ഒരുക്കിയത്. ശോഭനയെ ഒരുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുകയാണ് ഉണ്ണി

author-image
Lifestyle Desk
New Update
shobana, actress, ie malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു ശോഭന.

Advertisment

Read more: നിങ്ങളല്ലാതെ മറ്റാരും ആ ലിപ്‌സ്റ്റിക് അണിയാൻ ധൈര്യപ്പെടില്ല; ശോഭനയോട് ആരാധിക

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് ശോഭനയെ ഒരുക്കിയത്. ശോഭനയെ ഒരുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുകയാണ് ഉണ്ണി. എപ്പോഴും താൻ സ്വപ്നം കണ്ടിരുന്ന ഒരു ഫോട്ടോഷൂട്ട് ഇതായെന്നും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഞാൻ പറയുമ്പോൾ എന്നെ വിശ്വസിക്കൂവെന്നുമാണ് ഉണ്ണി പറയുന്നത്.

ഭൂമിയോളം വിനയമുള്ള ഈ ദേവതയെ ഒരുക്കാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് സ്നേഹവും അഭിനന്ദനങ്ങളുമൊക്കെ സമ്മാനിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എനിക്കിപ്പോൾ തോന്നുന്നത് ശരിക്കും പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഒരുപാട് നന്ദിയും വിസ്മയവും മാത്രമാണ് ഇപ്പോൾ എനിക്ക് തോന്നുന്നതെന്നാണ് ഉണ്ണി കുറിച്ചത്.

Advertisment

“നമുക്കെല്ലാവർക്കും ഒരു ശൈലിയുണ്ട്, അത് കണ്ടെത്തേണ്ടതുണ്ട്, നിങ്ങൾ തിരയുന്നില്ലെങ്കിൽ അത് അതിലും മികച്ചതാണ്,” എന്നാണ് ശോഭന ഫൊട്ടോ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്. ചിത്രത്തിൽ ശോഭന ധരിച്ച ലിപ്സ്റ്റിക്കിനെ കുറിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു. “നിങ്ങളല്ലാതെ മറ്റാരും പർപ്പിൾ കളർ ലിപ്‌സ്റ്റിക് ധരിക്കാൻ ധൈര്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല, നിങ്ങൾ കലക്കി,” എന്നാണ് ഒരു ആരാധികയുടെ കമന്റ്. “വളരെ ബുദ്ധിമുട്ടിയാണ് സ്റ്റൈലിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചെടുത്തത്,” എന്നാണ് ശോഭന കമന്റിന് മറുപടി നൽകിയത്.

Read More: ന്റെ ശോഭന എന്ത് സുന്ദരിയെന്ന് സുഹാസിനി, സാരി കടം തന്നതിന് നന്ദി എന്ന് ശോഭന

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: