നിങ്ങളല്ലാതെ മറ്റാരും ആ ലിപ്‌സ്റ്റിക് അണിയാൻ ധൈര്യപ്പെടില്ല; ശോഭനയോട് ആരാധിക

ആരാധികയുടെ കമന്റിന് ശോഭന മറുപടിയും നൽകിയിട്ടുണ്ട്

Shobhana, Shobana Danseuse, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന

മലയാളികളുടെ ഏറെ പ്രിയപ്പെട്ട എവർഗ്രീൻ നായികയാണ് ശോഭന. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ ഈ പ്രിയപ്പെട്ട അഭിനേത്രി ഇന്ന് അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്.

Read more: ഭൂമിയോളം വിനയമുള്ള ദേവത, ഇതെപ്പോഴും ഞാൻ കണ്ടിരുന്ന സ്വപ്നം; ശോഭനയ്ക്കൊപ്പമുളള ചിത്രവുമായി ഉണ്ണി

നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. “നമുക്കെല്ലാവർക്കും ഒരു ശൈലിയുണ്ട്, അത് കണ്ടെത്തേണ്ടതുണ്ട് … നിങ്ങൾ തിരയുന്നില്ലെങ്കിൽ അത് അതിലും മികച്ചതാണ്,” എന്നാണ് ശോഭന കുറിക്കുന്നത്.

ചിത്രത്തിൽ ശോഭന ധരിച്ച ലിപ്സ്റ്റിക്കിനെ കുറിച്ചാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. “നിങ്ങളല്ലാതെ മറ്റാരും പർപ്പിൾ കളർ ലിപ്‌സ്റ്റിക് ധരിക്കാൻ ധൈര്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല, നിങ്ങൾ കലക്കി,” എന്നാണ് ഒരു ആരാധികയുടെ കമന്റ്. “വളരെ ബുദ്ധിമുട്ടിയാണ് സ്റ്റൈലിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചെടുത്തത്,” എന്നാണ് ശോഭന കമന്റിന് മറുപടി നൽകിയത്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Read more: ഈ പ്രായത്തിലും എന്നാ ഒരിതാ; ശോഭനയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana danseuse actress sharing her photoshoot pic

Next Story
പൃഥ്വിക്കും ദുൽഖറിനും അമാലിനുമൊപ്പം സുപ്രിയയുടെ സെൽഫി; വൈറലായി ചിത്രംprithviraj, dulquer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com