scorecardresearch

ആറ് ദിവസത്തിനുള്ളിൽ പുകവലി ഉപേക്ഷിക്കാനാവുമെന്ന വാഗ്ദാനവുമായി മൊബൈൽ ആപ്പ്

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്, കോവിഡ് സമയത്ത് ആപ്പ് സൗജന്യമാണ്

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്, കോവിഡ് സമയത്ത് ആപ്പ് സൗജന്യമാണ്

author-image
Lifestyle Desk
New Update
smoking, cigarette, ie malayalam

പുകവലിക്കുന്ന ആളുകളിൽ മിക്കവർക്കും ആ ശീലത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാം, പക്ഷേ ആ ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ അവർക്ക് സ്വയം കഴിയുന്നില്ല. ഏതാനും മണിക്കൂറുകൾ സിഗരറ്റ് ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കിൽ പോലും വീണ്ടും വലിക്കാനുള്ള തോന്നൽ അവരിലുണ്ടാവുന്നു, അത് നിയന്ത്രിക്കുക എന്നത് പ്രയാസമേറിയ കാര്യമായി മാറുന്നു.

Advertisment

എന്നാൽ പുകവലി നിർത്തുന്നതുമായി ബന്ധപ്പെട്ട് ശാരീരിക സമീപനം സ്വീകരിക്കുന്നതിനുപകരം, ചിന്തകൾ പുനഃക്രമീകരിക്കാനും മനസ്സിനെ ബോധ്യപ്പെടുത്തി ഈ ശീലം ഉപേക്ഷിക്കാനും കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

എന്നാൽ ഏതാനും ദിവസത്തിനുള്ളിൽ തന്നെ ഇത്തരത്തിൽ പുകവലി നിർത്താനാവുമെന്ന അവകാശ വാദം ഉന്നയിച്ചുകൊണ്ടുള്ള ഒരു മൊബൈൽ ആപ്പ് ശ്രദ്ധ നേടുകയാണ്. ആറ് ദിവസത്തിനുള്ളിൽ പുകവലി നിർത്താൻ ഈ ആപ്പ് സഹായകമാവുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

Read More: മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?

ആളുകൾക്ക് പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമാക്കുന്നതിനായി ക്വിറ്റ്ഷുവർ എന്ന പേരിൽ ഒരു ആപ്പ് നിലവിലുണ്ട്. പുകവലി പോലുള്ള ശീലങ്ങളിൽ നിന്ന് മുക്തി നേടുന്നത് ബുദ്ധിമുട്ടാണെന്ന് ക്വിറ്റ്ഷുവറിന്റെ വെബ്സൈറ്റിൽ പറയുന്നു. പല തവണ പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിനാൽ മിക്ക പുകവലിക്കാരും പുകയില ഉപയോക്താക്കളും ആ ശീലം ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്നുവെന്നും വെബ്സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.

Advertisment

"അവർ തെറ്റുകാരല്ല. ആത്മനിയന്ത്രണം ആയാലും കോൾഡ്-ടർക്കി, ഹിപ്നോസിസ്, നിക്കോട്ടിൻ ഗമ്മുകൾ, മരുന്നുകൾ തുടങ്ങിയ മറ്റ് രീതികൾ ആയാലും പുകവലി നിർത്തുന്നതിൽ വിജയം കണ്ടെത്താൻ അവയ്ക്ക് കഴിയുന്നില്ല. ഈ രീതികൾക്കെല്ലാം വിജയ നിരക്ക് 4-10 ശതമാനം മാത്രമായിരിക്കും," പ്രസ്താവനയിൽ പറയുന്നു.

Read More: മുഖക്കുരുവിന് കാരണമാകുന്ന 5 ശീലങ്ങൾ

2020 ഡിസംബറിൽ ആരംഭിച്ച സ്റ്റാർട്ട്അപ്പ് ആയ ക്വിറ്റ്ഷുവറിന്റെ ഉൽപന്നം ഇതിനകം നിരവധി പേർ പരീക്ഷിച്ചിട്ടുണ്ട്. സ്റ്റാൻഫോർഡ്, ഐഐടി, ഐഐഎം ബിരുദധാരികളുടെ ഒരു സംഘമാണ് സ്ഥാപകർ. ഈ ആപ്പ് വികസിപ്പിക്കുന്നതിന് മുൻപ് തങ്ങളും പുകവലിക്കാരായിരുന്നെന്ന് അവർ പറയുന്നു. സിബിടി (കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി) പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുകവലിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നതും അനുഭവിക്കുന്നതും മാറ്റാനുള്ള ഒരു സൈക്കോളജിക്കൽ പ്രോഗ്രാമാണ് ആപ്പ് എന്ന് അവർ അവകാശപ്പെടുന്നു.

"ഇത് ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമാണ്. ഞങ്ങൾ ആറ് ദിവസത്തെ പദ്ധതി തയ്യാറാക്കി. ഇതിനായി ഉപയോക്താവ് എല്ലാ ദിവസവും ഏകദേശം ഒന്ന് ഒന്നര മണിക്കൂർ ചെലവഴിക്കേണ്ടതുണ്ട്. ഇത് ടെക്സ്റ്റ്, വീഡിയോ, പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനമാണ്. പുകവലിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഇത് ആളുകളെ ബോധവൽക്കരിക്കുന്നു. എല്ലാവരും സംസാരിക്കുന്ന ആരോഗ്യ ഫലങ്ങൾ മാത്രമല്ല പറയുന്നത്. ഒരു പുകവലിക്കാരന്റെ മനസ്സിൽ നടക്കുന്ന എല്ലാ ചിന്താ പ്രക്രിയകളെയും ഞങ്ങൾ അഭിസംബോധന ചെയ്യുന്നു. ഇത് ഒരു മനഃശാസ്ത്രപരമായ രീതിയാണ്," ക്വിറ്റ് ഷെയർ സ്ഥാപകർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

Read More: അയൺ മുതൽ പ്രോട്ടീൻ വരെ: നിങ്ങൾ അറിയേണ്ട കടലയുടെ ഗുണങ്ങൾ

"ഇത് അടിസ്ഥാനപരമായി ചിന്താ രീതികളുടെ പുനഃസംഘടനയാണ്. ഇതിന് പിന്നിലെ ശാസ്ത്രം സങ്കീർണ്ണമാണ്, പക്ഷേ ഞങ്ങൾ അത് അവതരിപ്പിച്ച രീതി വളരെ ലളിതമാണ്,” അവർ പറഞ്ഞു.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്, കൂടാതെ ഇത് ഈ കോവിഡ് സമയങ്ങളിൽ പൂർണ്ണമായും സൗജന്യമാണ്.

Android Ios

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: