scorecardresearch

നിങ്ങൾ കഴിക്കുന്ന മദ്യത്തിൽ എത്ര കലോറി അടങ്ങിയിട്ടുണ്ടെന്നറിയാമോ?

മദ്യത്തിൽ അടങ്ങിയിരിക്കുന്ന കലോറി ചാർട്ടും മദ്യപിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാനുള്ള നുറുങ്ങുവിദ്യകളും

മദ്യത്തിൽ അടങ്ങിയിരിക്കുന്ന കലോറി ചാർട്ടും മദ്യപിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാനുള്ള നുറുങ്ങുവിദ്യകളും

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Calories in Alcohol, gain weight while drinking alcohol, calories in alcohol per gram, calories in alcohol per ml

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മദ്യവുമായി അൽപ്പം അകലം പാലിക്കുന്നതാണ് നല്ലത്. കാരണം മദ്യത്തിൽ അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും നിങ്ങളുടെ ശരീരഭാരം ഇരട്ടിക്കാൻ കാരണമാവും. നാഷണൽ ഹെൽത്ത് സർവീസിന്റെ കണക്കുപ്രകാരം നിങ്ങളൊരു സാധാരണ ഗ്ലാസ് വൈൻ മാത്രം കുടിക്കുന്നതുപോലും ശരീരഭാരം കൂടുന്നുണ്ട്. ആഴ്ചയിൽ അഞ്ചുദിവസം ഓരോ ബിയർ വച്ച് കഴിക്കുന്നത് ഒരു വർഷം 221 ഡോണട്സ് കഴിക്കുന്നതിന് തുല്യമാണെന്നും ചില പഠനങ്ങൾ പറയുന്നു.

Advertisment

വൈൻ, ബിയർ, സിഡെർ, സ്പിരിറ്റ് എന്നിവയുൾപ്പെടെയുള്ള പാനീയങ്ങൾ പുളിപ്പിച്ചെടുത്തവയാണ്, പ്രകൃതിദത്ത അന്നജം, പഞ്ചസാര എന്നിവയിൽ നിന്നുമാണ് ഇവ നിർമ്മിക്കുന്നത്. ഇക്കാരണത്താൽ, മദ്യത്തിൽ ഗ്രാമിന് 7 കലോറി എന്ന കണക്കിൽ കലോറി അടങ്ങിയിട്ടുണ്ട്. മദ്യത്തിന്റെ രുചി കയ്പേറിയതും കടുപ്പമേറിയതുമായതിനാൽ അവയിൽ പലപ്പോഴും സോഡ, കോള പോലുള്ള പാനീയങ്ങൾ മിക്സ് ചെയ്താണ് കഴിക്കുന്നത്. ഇവയും വളരെ കലോറിയുള്ള മിക്സർ പാനീയങ്ങളാണ്. മാത്രമല്ല, മദ്യപാനം അമിതമായി ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളും പുരുഷന്മാരും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കരുത്. വിവിധ ലഹരി പാനീയങ്ങളിലും മദ്യത്തിലും അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ച് സംസാരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ഡോ. റിയ നാരംഗ്.

മദ്യവും കലോറിയുടെ അളവും

  • വോഡ്ക (90 മില്ലി ഗ്രാം) - 192 കലോറി
  • ഷാംപെയ്ൻ- 65 കലോറി
  • റെഡ് വൈൻ- 120 കലോറി
  • പിന കോള- 240 കലോറി
  • ബിയർ (350 മെല്ലിഗ്രാം)- 150 കലോറി
  • വിസ്കി (90 മില്ലിഗ്രാം)- 208 കലോറി
  • വൈറ്റ് വൈൻ- 121 കലോറി
  • റം (45 മില്ലിഗ്രാം)- 116 കലോറി
Advertisment

മദ്യപിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാനുള്ള ചില ടിപ്സ്

മദ്യം കഴിക്കുമ്പോൾ ശരീരഭാരം കൂടുന്നത് ഒഴിവാക്കാൻ, കലോറി കുറയ്ക്കാനും താഴെ പറയുന്ന ടിപ്സ് നിങ്ങളെ സഹായിക്കും.

  • ഓരോ ഗ്ലാസ് മദ്യം കഴിച്ചതിനു ശേഷവും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. മദ്യപിച്ചതിനു ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • അനാരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് എത്തുമെന്നതിനാൽ ഒഴിഞ്ഞ വയറ്റിൽ മദ്യപിക്കരുത്. മദ്യപിക്കും മുൻപ് എന്തെങ്കിലും ചെറുതായി കഴിക്കുക.
  • നിങ്ങളുടേതായ ചെറിയ അളവിൽ മാത്രം കുടിക്കുക, കൂട്ടുകാർക്കൊപ്പം കൂടി മത്സരബുദ്ധിയോടെ കണക്കില്ലാത്ത അളവിൽ കുടിക്കരുത്.
  • മദ്യം ചെറിയ സിപ്പുകളായി കുടിക്കുക.
Health Tips Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: