സൗന്ദര്യം നിലനിർത്താനും കൂടുതൽ ചെറുപ്പമാവാനും നിത്യേന ഒരു ഗ്ലാസ് വൈൻ കുടിക്കുന്നത് നല്ലതാണെന്ന് നിങ്ങളും കേട്ടിട്ടില്ലേ? എന്താണിതിനു പിന്നിലെ യഥാർത്ഥ വസ്തുത എന്നറിയാമോ? നിത്യേന വൈൻ കുടിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും ഒപ്പം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളെകുറിച്ചും സംസാരിക്കുകയാണ് ഡോക്ടർ സിദ്ധാന്ത് ഭാർഗവ.
“ദിവസവും ഒരു ഗ്ലാസ് വൈൻ കഴിക്കുന്നത് ഗുണകരമാണ്. എന്നാൽ ഇതിന് രണ്ടു വശങ്ങളുണ്ട്. വൈനിൽ റെസ്വെറട്രോൾ (Resveratrol) എന്നൊരു ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്ന പ്രക്രിയ പതിയെ ആക്കും, കോശജ്വലനം (ഇൻഫ്ളമേഷൻ) കുറക്കുന്നു, മാനസികസമ്മർദ്ദം കുറയ്ക്കുന്നു, വേഗത്തിൽ കോശങ്ങൾ നശിക്കുന്നത് (Premature cell death) പ്രതിരോധിക്കുന്നു. എന്നാൽ മറ്റൊരു വശമുള്ളത്, നിത്യേന മദ്യം കഴിക്കുന്നതിലുള്ള അപകടങ്ങൾ ഇതിലുമുണ്ട് എന്നതാണ്. അതുകൂടി മനസ്സിലാക്കുക.”
“ഞാൻ പറയുകയാണെങ്കിൽ, നിത്യേന വൈൻ കഴിക്കുന്നതിലും മികച്ച വഴി എല്ലാ ദിവസവും മുന്തിരി കഴിക്കാൻ സാധിക്കുമെങ്കിൽ അതു ചെയ്യുക എന്നതാണ്,” സിദ്ധാന്ത് ഭാർഗവ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആന്റിബയോട്ടിക്കുകൾ ഇല്ലാതെ തൊണ്ടവേദന മാറ്റാം, 10 ആയുർവേദ വഴികൾ