scorecardresearch

പ്ലാസ്റ്റിക് 'നാണിച്ച് തല താഴ്ത്തി'; വനിതാ സംരഭക സ്ട്രോ ഉണ്ടാക്കിയത് തെങ്ങോല ഉപയോഗിച്ച്

തെങ്ങോല ഉപയോഗിച്ച് സ്ട്രോ ആക്കി പരിസ്ഥിതി സൗഹൃദ കഫേയാക്കി തന്റെ സ്ഥാപനത്തെ ടിയു മാറ്റി.

തെങ്ങോല ഉപയോഗിച്ച് സ്ട്രോ ആക്കി പരിസ്ഥിതി സൗഹൃദ കഫേയാക്കി തന്റെ സ്ഥാപനത്തെ ടിയു മാറ്റി.

author-image
Lifestyle Desk
New Update
plastic, പ്ലാസ്റ്റിക്, Plastic, Philippines, ഫിലിപ്പൈന്‍സ്, Lifestyle, ലൈഫ്സ്റ്റൈല്‍, eco friendly, പരിസ്ഥിതി സൗഹൃ0ം, ie malayalam, ഐഇ മലയാളം

പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. മലിനീകരണ വസ്തുക്കളായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ-, മെസോ- അല്ലെങ്കിൽ മാക്രോഡെബ്രിസ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ചെലവുകുറഞ്ഞതാണ് എന്നതിനോടും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനോടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘടിക്കൂ.

Advertisment

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല.

publive-image

പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വെറും ചെറിയ തോതില്‍ മാത്രമാണ് പ്ലാസ്റ്റിക് സ്ട്രോ മൂലം മാലിന്യം ഉണ്ടാവുന്നത്. എന്നാല്‍ ഇവയും ഗുരുതരമായ മാലിന്യപ്രശ്നം ഉണ്ടാക്കുന്നുണ്ട്. അമേരിക്കക്കാര്‍ ഓരോ ദിവസവും 500 മില്യണ്‍ പ്ലാസ്റ്റിക് സ്ട്രോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 8.3 മില്യണ്‍ സ്ട്രോകള്‍ കടലിലാണ് എത്തിച്ചേരുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു,

Advertisment

പ്ലാസ്റ്റിക് സ്ട്രോകള്‍ മൂലം ഉണ്ടാവുന്ന മാലിന്യ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ് ഫിലിപ്പീന്‍സിലെ 'കഫെ എഡിത്ത' എന്ന ഹോട്ടലിന്റെ ഉടമസ്ഥയായ സാറാ ടിയു ചിന്തിച്ചത്. ആദ്യം പേപ്പറുകളും മറ്റും സ്ട്രോയ്ക്ക് പകരം ഉപയോഗിച്ചെങ്കിലും കടയിലെത്തുന്ന ആളുകള്‍ക്ക് ഇത് ഇഷ്ടമായില്ല.

Read More: പ്ലാസ്റ്റികിൽ നിന്ന് പെട്രോളും ഡീസലും; വഴികാട്ടാൻ ഒരു മലയാളി

പിന്നീട് ഫിലിപ്പീന്‍സിലെ കെറെജിഡോര്‍ ദ്വീപിലേക്ക് നടത്തിയ യാത്രയാണ് ടിയുവിന് പുതിയ ആശയം സമ്മാനിച്ചത്. തെങ്ങോല ഉപയോഗിച്ച് സ്ട്രോ ആക്കി പരിസ്ഥിതി സൗഹൃദ കഫേയാക്കി തന്റെ സ്ഥാപനത്തെ ടിയു മാറ്റി. തേങ്ങ ഉപയോഗിച്ചുളള വ്യത്യസ്ഥ തരത്തിലുളള പാനീയങ്ങളും കഫേയില്‍ ലഭിക്കും. ഉപോഭോക്താക്കള്‍ക്ക് കഫേയിലെ പുതിയ രീതി ഇഷ്ടപ്പെടുകയും ടിയുവിന് നല്ല കച്ചവടം ലഭിക്കുകയും ചെയ്തു. കഫേയിലെ സ്ട്രോയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതും സഹായകമായി. മറ്റുളളവര്‍ക്കും പ്രചോദനം ഉണ്ടാക്കുന്നതാണ് ടിയുവിന്റെ പഖേയിലെ പരിസ്ഥിതി സൗഹൃദ സ്ട്രോ.

Plastic Philippines Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: