/indian-express-malayalam/media/media_files/uploads/2021/06/hair1.jpg)
മുടികൊഴിച്ചിൽ തടയാൻ വിലകൂടിയ ഷാമ്പൂകൾ, കണ്ടീഷണറുകൾ, മറ്റ് മുടിസംരക്ഷണ പരിഹാര മാർഗങ്ങളിലാണ് പലരും എത്തി നിൽക്കുക. മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് പോഷകാഹാരമെന്ന് വിദഗ്‌ധർ പറയുന്നു.
അതിനാൽ, നിങ്ങളുടെ ഭക്ഷണക്രമം പരിശോധിക്കുകയും ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. മുടി, ചർമ്മം, നഖങ്ങൾ എന്നിവ മികച്ച രീതിയിൽ നിലനിർത്തുന്നതിന് പ്രധാന പോഷകങ്ങൾ ലഭിക്കാൻ സമീകൃത ആഹാരം സഹായിക്കുമെന്ന് ആയുർവേദ വിദഗ്‌ധ ഡോ.നിതിക കോഹ്‌ലി പറഞ്ഞു. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന നെല്ലിക്ക ജ്യൂസ് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. ശിരോചർമ്മത്തിൽ ഉടനീളം രക്തചംക്രമണം ഗണ്യമായി വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ചയെ സഹായിക്കും.
കറിവേപ്പില
കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇതിലെ അമിനോ ആസിഡുകൾ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മുടി കൊഴിച്ചിൽ തടയാൻ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ സമ്പന്നമായ ബീറ്റാ കരോട്ടിൻ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ കൂട്ടും.
പയർ
ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ മുടി കോശങ്ങളുടെ റിപ്പയറിങ്ങിനും വളർച്ചയ്ക്കും അത്യാവശ്യമാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Read More: മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.