/indian-express-malayalam/media/media_files/uploads/2023/05/beauty-1.jpg)
അണുബാധയിൽനിന്നു ചർമ്മത്തെ സംരക്ഷിക്കുന്നതെങ്ങനെ. പ്രതീകാത്മക ചിത്രം
വേനൽച്ചൂടും ഈർപ്പ കൂടുന്നതും കാരണം നമ്മളിൽ പലരും ചർമ്മസംരക്ഷണത്തിൽ പ്രധാനമായ മോയിസ്ച്യുറൈസർ ഒഴിവാക്കുന്നു. പ്രായമേറുന്തോറും ചർമ്മത്തിൽ ജലാംശം കുറയുന്നു. അതിനാൽതന്നെ, കാലാവസ്ഥ പരിഗണിക്കാതെ മോയ്സ്ച്യുറൈസർ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, ഈ ചർമ്മസംരക്ഷണ ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ മനസിലാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.
മോയ്സ്ച്യുറൈസറുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. വരൾച്ച തടയുന്നതിനും ചർമ്മം മിനുസമാർന്നതാക്കുന്നതിനും അവ സഹായിക്കും. ക്രീമുകൾ, ലോഷനുകൾ, ജെല്ലുകൾ, എണ്ണകൾ എന്നിവയുൾപ്പെടെ വിവിധ രൂപത്തിൽ അവ ലഭ്യമാണെന്ന് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ സീനിയർ ഡെർമറ്റോളജിസ്റ്റ് ഡോ.രാംദാസ് പറഞ്ഞു.
മോയ്സ്ച്യുറൈസർ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന സാധാരണ തെറ്റുകളെക്കുറിച്ച് ഡെർമ എംഡി ക്ലിനിക്ക് സ്ഥാപക ഡോ.തൻവി വൈദ്യ ഇൻസ്റ്റാഗ്രാമിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വരണ്ട ചർമ്മത്തിൽ പുരട്ടുക
ഈർപ്പം തടയാൻ നനഞ്ഞ ചർമ്മത്തിൽ (കുളി കഴിഞ്ഞ് 5 മിനിറ്റിനുള്ളിൽ) മോയ്സ്ച്യുറൈസർ പുരട്ടുക. ചെറുതായി നനഞ്ഞ ചർമ്മത്തിൽ മോയ്സ്ച്യുറൈസർ പുരട്ടുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് ഡോ.രാംദാസ് പറഞ്ഞു. “മുഖം വൃത്തിയാക്കിയ ശേഷം നനഞ്ഞ ടവൽ കൊണ്ട് മൃദുവായി തുടയ്ക്കുക. ഈ രീതി മുഖത്ത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം ഇതിനകം വരണ്ടതാണെങ്കിൽ, മോയ്സ്ച്യുറൈസർ പ്രയോഗിക്കുക.''
വളരെ ചെറിയ അളവ്
മികച്ച ഫലം ലഭിക്കുന്നതിന് ശരിയായ അളവ് ഉപയോഗിക്കേണ്ടതുണ്ട്. ചർമ്മത്തിന്റെ തരവും ഉൽപ്പന്നവും അനുസരിച്ച് മോയ്സ്ച്യുറൈസറിന്റെ അളവ് വ്യത്യാസപ്പെടുമെന്ന് ഡോ.രാംദാസ് അഭിപ്രായപ്പെട്ടു.
രാവിലെ മാത്രം ഉപയോഗിക്കുക
രാവിലെയും വൈകീട്ടും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഇതിലേത് നിങ്ങൾക്ക് തിരഞ്ഞെടുക്കണമെന്നുണ്ടെങ്കിൽ വൈകീട്ട് ആക്കുക. ''അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നേടാൻ രാവിലെ സൺസ്ക്രീൻ കലർന്ന മോയ്സ്ച്യുറൈസർ ഉപയോഗിക്കുക. രാത്രിയിൽ ചർമ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു മോയിസ്ച്യുറൈസർ തിരഞ്ഞെടുക്കുക,'' ഡോ.രാംദാസ് പറഞ്ഞു.
സൂര്യരശ്മികളിൽനിന്നുള്ള സംരക്ഷണത്തിനായി മോയ്സ്ച്യുറൈസറിനെ ആശ്രയിക്കുക
ചില മോയിസ്ച്യുറൈസറുകൾ സൂര്യരശ്മികളിൽനിന്ന് സംരക്ഷണം നൽകുന്നുണ്ടെങ്കിലും പ്രത്യേക ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഡോ.രാംദാസ് അഭിപ്രായപ്പെട്ടു. SPF ഉള്ള മോയിസ്ച്യുറൈസറുകൾ മതിയായ സംരക്ഷണം നൽകണമെന്നില്ല അല്ലെങ്കിൽ ഇടയ്ക്കിടെ വീണ്ടും പ്രയോഗിക്കേണ്ടി വരും. അൾട്രാവയലറ്റ് രശ്മികളിൽനിന്നുള്ള ശരിയായ സംരക്ഷണത്തിനായി, നിങ്ങളുടെ മോയ്‌സ്ചുറൈസറിന് SPF ഉണ്ടെങ്കിലും SPF 30+ ഉള്ള ഒരു പ്രത്യേക സൺസ്‌ക്രീൻ പ്രയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കഴുത്തും നെഞ്ചും അവഗണിക്കുക
മുഖത്ത് മാത്രമല്ലാതെ കഴുത്തിലും നെഞ്ചിലും മോയിസ്ച്യുറൈസർ പ്രയോഗിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.