/indian-express-malayalam/media/media_files/qFDlNq8BKRFSwyNoVD9K.jpg)
അനുപമ പരമേശ്വരൻ
തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കേറിയ നടിയായി അനുപമ പരമേശ്വരൻ മാറിയിട്ടുണ്ട്. അനുപമ പരമേശ്വരൻ നായികയായെത്തിയ തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ തില്ലു സ്ക്വയർ 100 കോടി ക്ലബിൽ ഇടം നേടിയത് താരത്തിന്റെ കരിയർ ഉയർത്തിയിട്ടുണ്ട്. മാർച്ച് 29ന് തിയറ്ററുകളിലെത്തിയ ചിത്രം പത്തു ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. സിനിമയിൽ അതീവ ഗ്ലാമറസായിട്ടായിരുന്നു അനുപമ എത്തിയത്.
സോഷ്യൽ മീഡിയയിൽ സാരിയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുപമ. ഫെറോസി കളറിലുള്ള സാരിയിൽ അനുപമയെ കാണാൻ സുന്ദരിയായിരുന്നു. അഴിച്ചിട്ട ചുരുളൻ മുടികളും വലിയ കമ്മലുകളും മൂക്കുത്തിയും താരത്തെ കൂടുതൽ സുന്ദരിയാക്കി.
അഞ്ജന സേ ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ളതാണ് അനുപമ ധരിച്ച ഈ ഫെറോസി മുംഗ സാരി. പോൽക്ക ഡോട്സുകൾ നിറഞ്ഞതായിരുന്നു സാരി. 15,000 രൂപയാണ് ഈ സാരിയുടെ വില.
'പർദ'യാണ് അനുപമയുടെ പുതിയ തെലുങ്ക് ചിത്രം. ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. തമിഴിൽ ധ്രുവ് വിക്രം നായകനാവുന്ന 'ബൈസൺ' ആണ് അനുപമയുടെ പുതിയ ചിത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.