scorecardresearch

അനാർക്കലിയും 'ആടുജീവിതം'; അമല പോളിന്റെ വസ്ത്രത്തിന്റെ പ്രത്യേകതകൾ അറിയാം

കാഴ്ചയ്ക്ക് അനാർക്കലിയെന്നു തോന്നുമെങ്കിലും ചില പ്രത്യേകതകൾ കൂടിയുണ്ട്. അമല പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ് വെളുപ്പും ഗോൾഡൻ നിറവും ചേർന്ന അനാർക്കലി

കാഴ്ചയ്ക്ക് അനാർക്കലിയെന്നു തോന്നുമെങ്കിലും ചില പ്രത്യേകതകൾ കൂടിയുണ്ട്. അമല പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ് വെളുപ്പും ഗോൾഡൻ നിറവും ചേർന്ന അനാർക്കലി

author-image
Lifestyle Desk
New Update
Amala Paul

അമല പോൾ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുശേഷം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന്റെ പ്രൊമോഷനായി നിറവയറിലാണ് അമല എത്തിയത്. പ്രൊമോഷന് അമല ധരിച്ച അനാർക്കലിയും വാർത്തകളിൽ ഇടം നേടുകയാണ്.

Advertisment

കാഴ്ചയ്ക്ക് അനാർക്കലിയെന്നു തോന്നുമെങ്കിലും ചില പ്രത്യേകതകൾ കൂടിയുണ്ട്. അമല പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ് വെളുപ്പും ഗോൾഡൻ നിറവും ചേർന്ന അനാർക്കലി. വസ്ത്രത്തിന്റെ പുറകിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ചു ഭാഷകളിൽ ആടുജീവിതം എന്ന് ഡിസൈൻ ചെയ്തിട്ടുണ്ട്. നിറയെ മുത്തുകളും ത്രെഡ് വർക്കുകളും നിറഞ്ഞ ഈ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത് ടി ആൻഡ് എം സിഗ്നേചർ ആണ്. 

ലക്‌നൗ മോഡലിലാണ് ദുപ്പട്ട ചെയ്തിരിക്കുന്നത്. 25000 നു മുകളിലാണ് ഈ വസ്ത്രത്തിന്റെ വില. വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും സിംപിൾ മേക്കപ്പുമാണ് അമല തിരഞ്ഞെടുത്തത്. വസ്ത്രം ഡിസൈൻ ചെയ്യുന്നതിന്റെ വീഡിയോ അമല സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

Advertisment

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയെന്നും ആടുജീവിതത്തെ വിശേഷിപ്പിക്കാം. ചിത്രത്തിനായി വർഷങ്ങളാണ് പൃഥ്വി മാറ്റിവച്ചത്. മാത്രമല്ല ആടുജീവിതത്തിലെ നായകനായി മാറാൻ പൃഥ്വി നടത്തിയ കഠിനാധ്വാനം മലയാളി കണ്ടതാണ്. അതുകൊണ്ടുതന്നെ, നജീബായുള്ള പൃഥ്വിയുടെ പരകായ പ്രവേശം കാണാനാണ് ഏവരും ഉറ്റുനോക്കുന്നത്. 

Read More

Fashion Amala Paul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: