/indian-express-malayalam/media/media_files/QAyuOVJIqUhKwlpy9UTW.jpg)
ആലിയ ഭട്ട്
തികച്ചുമൊരു ഫാഷൻ ഗേളാണ് ആലിയ ഭട്ട് എന്നു പറഞ്ഞാൽ അദ്ഭുതപ്പെടാനൊന്നുമില്ല. കാലത്തിനൊത്ത ഫാഷൻ ട്രെൻഡുകൾ എപ്പോഴും ആലിയ ഫോളോ ചെയ്യാറുണ്ട്. ഫാഷൻ പ്രേമികളെ തന്റെ ലുക്കിൽ ഒരിക്കലും ആലിയ നിരാശപ്പെടുത്താറില്ല.
/indian-express-malayalam/media/media_files/eRFzOPWVuF9evkWwI1T1.jpg)
ലണ്ടനിൽ നടന്ന ഹോപ് ഗാലെയിൽ പങ്കെടുക്കാനും ആലിയ സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട കൗമാരക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ധനസമാഹരണ പരിപാടിയുടെ അവതാരകയായിരുന്നു​ ആലിയ.
/indian-express-malayalam/media/media_files/F66zMxtugW95QZy2iLCx.jpg)
രണ്ട് വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് താരം പരിപാടിക്ക് എത്തിയത്. ഒരു ദിവസം ക്രീം നിറത്തിലുള്ള സാരിയും രണ്ടാമത്തെ ദിവസം വൈന്‍ നിറത്തിലുള്ള ഗൗണുമായിരുന്നു ആലിയയുടെ വേഷം. ആലിയയുടെ ഔട്ട്ഫിറ്റിനെക്കാൾ ഏറെ ശ്രദ്ധേ നേടിയത് താരം അണിഞ്ഞ ആഭരണങ്ങളായിരുന്നു.
/indian-express-malayalam/media/media_files/zzgqMz83WpgVBGiALG1j.jpg)
വൈന്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണിനൊപ്പം ഒരു ചോക്കറും മോതിരവുമായിരുന്നു ആലിയ അണിഞ്ഞത്. ഇന്ദ്രനീലവും വജ്രവും ചേർന്ന ഈ നെക്ലേസിന്റെയും മോതിരത്തിന്റെയും വില 20 കോടിയെന്നാണ് റിപ്പോർട്ടുകൾ.
/indian-express-malayalam/media/media_files/u5zNeIYLvXSVAuTLRRye.jpg)
പ്രശസ്ത ഇറ്റാലിയൻ ജുവലറി ബ്രാൻഡായ ബുൾഗറിയുടെ ആഭരണശേഖരത്തിൽനിന്നുള്ളവയാണിത്. ആഭരണങ്ങള്‍ കൂടാതെ വാച്ചുകള്‍, പെര്‍ഫ്യൂം, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയും ബ്രാൻഡിന്റേതായി പുറത്തിറങ്ങുന്നുണ്ട്.
/indian-express-malayalam/media/media_files/yZkHgneR8m0Bd2pzvmj4.jpg)
‘ജിഗ്‌റ’ ആണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സഹോദരനും സഹോദരിയും തമ്മിലെ ആത്മബന്ധത്തെക്കുറിച്ചുള്ളതാണ് സിനിമ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us