/indian-express-malayalam/media/media_files/sSjhwVnN0CogCyiJ4xVU.jpg)
ഫൊട്ടോ: ഭാവന/ഇൻസ്റ്റഗ്രാം
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിലൊരാളാണ് ഭാവന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് നടി.
സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവാണ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുണ്ട്.
പിങ്ക് ചുരിദാറിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. ചിത്രങ്ങളിൽ ഭാവനയെ കാണാൻ മനോഹരിയായിട്ടുണ്ട്.
അഞ്ച് വർഷങ്ങൾക്കു ശേഷാണ് മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയത്. ആദിൽ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.
മറ്റു ഭാഷാചിത്രങ്ങളിൽ താരം സജീവമായിരുന്നെങ്കിലും മലയാളത്തിൽ മുഖം കാണിച്ചിരുന്നില്ല. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.
പത്തു വർഷത്തിനു ശേഷം തമിഴിലേക്കും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഭാവന. ‘ദ ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവാണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും.
അജിത്തിനൊപ്പം നായികയായി എത്തിയ ‘അസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ വിവിധ ഭാഷകളിലായി ഏകദേശം 80ലധികം സിനിമകളിൽ ഭാവന അഭിനയിച്ചു കഴിഞ്ഞു.
വിവിധ ഭാഷകളില്‍ ഭാവനയുടേതായി നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ മലയാള ചിത്രമായ ഹണ്ട്, കന്നഡയിലെ പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവ ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നവയാണ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറായ 'ഹണ്ട്' ചിത്രത്തിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. അജ്മൽ അമീർ, രാഹുൽ മാധവ്, അന്നു മോഹൻ, രൺജി പണിക്കർ, വിജയകുമാർ, നന്ദു, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സിനിമയിൽനിന്നും മാറി നിന്ന കാലത്തെക്കുറിച്ചും തന്റെ ഉള്ളിലുണ്ടായിരുന്ന പേടിയെ കുറിച്ചുമൊക്കെ ഭാവന തുറന്നു സംസാരിച്ചിട്ടുണ്ട്. തിരക്കുള്ള ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നത് തനിക്കേറ്റവും പേടി ഉണ്ടാക്കുന്ന കാര്യമാണെന്നാണ് കൗമൂദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us