scorecardresearch

രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാർഥ വൈറസ് ബിജെപിയാണെന്ന് രമേശ് ചെന്നിത്തല

യോഗി ആദിത്യനാഥിന്റെ പരാമർശം പച്ചയായ വർഗീയതയാണ്. തോൽക്കുമെന്ന് ഉറപ്പുളളതുകൊണ്ടാണ് ബിജെപി വർഗീയത പറയുന്നത്

യോഗി ആദിത്യനാഥിന്റെ പരാമർശം പച്ചയായ വർഗീയതയാണ്. തോൽക്കുമെന്ന് ഉറപ്പുളളതുകൊണ്ടാണ് ബിജെപി വർഗീയത പറയുന്നത്

author-image
WebDesk
New Update
Ramesh Chennithala, Kerala Police, Central CI Missing Case,CI Navas, സിഐ നവാസ്, kerala police, കേരള പൊലീസ്, ci navas, tamil nadu, pinarayi vijayan, ie malayalam, ഐഇ മലയാളം

കൊച്ചി: മുസ്‌ലിം ലീഗ് വൈറസാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാർഥ വൈറസ് ബിജെപിയാണെന്ന് ചെന്നിത്തല പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പരാമർശം പച്ചയായ വർഗീയതയാണ്. തോൽക്കുമെന്ന് ഉറപ്പുളളതുകൊണ്ടാണ് ബിജെപി വർഗീയത പറയുന്നത്. യോഗി ആദിത്യനാഥിന്റെ പരാമർശം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisment

കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും യോഗി പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് യോഗിയുടെ വിവാദ പരാമർശം.

Read: മുസ്‌ലിം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്; അറിവില്ലായ്മ കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി

“മുസ്‌ലിം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാൽ ഒരിക്കൽ നമ്മൾ വിഭജിക്കപ്പെട്ടതാണ്. ഇപ്പോൾ കോൺഗ്രസിനെ വൈറസ് ബാധിച്ചിട്ടുണ്ട്. എല്ലാവരും സൂക്ഷിക്കണം. കോൺഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിച്ചാൽ ഈ വൈറസ് രാജ്യമാകെ പടരും. അമേഠിയിൽ പരാജയം ഉറപ്പായത് കൊണ്ടാണ് ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള വയനാട്ടിലേക്ക് രാഹുൽ ഒളിച്ചോടിയത്,” യോഗി ആദിത്യനാഥ് പറഞ്ഞു.

Advertisment

യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുടി മറുപടി നൽകിയിരുന്നു. മുസ്‌ലിം ലീഗിന്‍റെ പച്ചക്കൊടി ഉയർത്തിയുള്ള ബിജെപി‍യുടെ ആരോപണം വടക്കേന്ത്യയിൽ ഏൽക്കില്ല. ബിഹാറിൽ പച്ചക്കൊടിയുള്ള പാർട്ടി ബിജെപിക്കൊപ്പമുണ്ട്. ബാലിശമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയിട്ട് കാര്യമില്ലെന്നും, രാഹുലിന്‍റെ വരവിനെ തടുക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Lok Sabha Election 2019 Ramesh Chennithala Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: