scorecardresearch

മാവോയിസ്റ്റ് പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുത്: സീതാറാം യെച്ചൂരി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം

author-image
WebDesk
New Update
നിങ്ങളുടെ ലക്ഷ്യം ഇവിടെ നടക്കില്ല; ജെഎന്‍യുവിലെ സംഘപരിവാർ ഭീകരതയ്‌ക്കെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെന്നും എന്നാല്‍, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.

Advertisment

മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്നാണ് പി.മോഹനന്‍ നേരത്തെ പറഞ്ഞത്. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്ലാമിക വിപ്ളവത്തിന്റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്ന് മോഹനന്‍ ആരോപിച്ചു.

Read Also: 30 പന്തില്‍ 91 റണ്‍സ് ! ഈ ‘വീരനെ’യാണോ നിങ്ങള്‍ ഒഴിവാക്കിയത്? ഷാരൂഖിനോട് യുവരാജ്

പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വി.ടി.ബൽറാം എംഎൽഎയും രംഗത്തെത്തിയിരുന്നു. മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഐഎം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി.ബല്‍റാം പറഞ്ഞു.

Advertisment
Cpim Maoist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: