scorecardresearch

MSC Irina: അഭിമാനം വാനോളം; ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത്

MSC Irina: ഇതാദ്യമായാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. ഐറീന ദക്ഷിണേഷ്യൻ തീരത്ത് എത്തുന്നത്

MSC Irina: ഇതാദ്യമായാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. ഐറീന ദക്ഷിണേഷ്യൻ തീരത്ത് എത്തുന്നത്

author-image
WebDesk
New Update
msc mareena

എം.എസ്.സി. ഐറീന വിഴിഞ്ഞത്ത് എത്തിയപ്പോൾ

MSC Irina at Vizhinjam Port: തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആൻറണിയാണ് എംഎസ്‌സി ഐറീനയുടെ കപ്പിത്താൻ.

Advertisment

400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‌സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനാകും. 2023ൽ നിർമ്മിച്ച കപ്പലിൽ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‌സി ഐറീന.

Also Read:മഴ ശക്തമാകും; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ. ഇതേ സീരിസിലുള്ള എംഎസ്‌സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

msc mareena1

Advertisment

സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തിയത്. കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറിന യൂറോപ്പിലേക്ക് തിരിക്കും.

Also Read:വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ

വിഴിഞ്ഞം പുറംകടലിൽ തുറമുഖത്തേക്ക് എത്തിയ കപ്പലുകളുടെ നീണ്ട നിരയാണെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ അറിയിച്ചു. എംഎസ്‌സി ഐറീന ഇന്നു വിഴിഞ്ഞത്ത് എത്തിയാലും പുറം കടലിൽ രണ്ടു ദിവസം കൂടി തുടരേണ്ടി വരും. ആറ് ചരക്ക് കപ്പലുകൾ കൂടി വിഴിഞ്ഞത്ത് എത്താൻ ഊഴം കാത്ത് പുറം കടലിൽ തുടരുകയാണ്. ഇതിന് ശേഷമാണ് ഐറീനയുടെ ഊഴം.

Also Read:എം.വി.ഗോവിന്ദനെ വീണ്ടും സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടു: പി.വി. അൻവർ

തുറമുഖത്തും കപ്പലുകളുണ്ട്. കമ്മിഷനിങ്ങിനുശേഷം 24 മണിക്കൂറും തുറമുഖത്ത് ചരക്ക് കൈമാറ്റം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം എംഎസ്‌സി യുടെ സ്ഥിരം റൂട്ടായ ജെഡ് സർവിസിൽ വിഴിഞ്ഞത്തെയും ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് എംഎസ്‌സി ഐറീന വിഴിഞ്ഞത്ത് എത്തുന്നത്. 

Read More

നടൻ കൃഷ്ണകുമാറിനെതിരായ പരാതി; പ്രത്യേക സംഘം അന്വേഷിക്കും

Vizhinjam Port

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: