/indian-express-malayalam/media/media_files/uploads/2020/01/pinarayi-vijayan.jpg)
തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയ്ക്ക് തുടക്കമായി. ലോകകേരള സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസമാണ് സഭ നടക്കുക. തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരളസഭയില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 'ഒന്നിക്കാം, സംവദിക്കാം, മുന്നേറാം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ ലോകകേരളസഭ നടക്കുക.
Read Also: വേണ്ട വേണ്ട പ്ലാസ്റ്റിക് വേണ്ട; സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു
നാളെ മുതലാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണ് സമ്മേളനത്തിന്റെ സ്ഥിരംവേദിയുടെ നവീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകേരളസഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണം ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയാണ്. സഭയിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ രാജിവച്ചു.
നവകേരളസൃഷ്ടിക്ക് പ്രവാസികളുടെ പങ്കാണ് ഇത്തവണത്തെ ചർച്ച ചെയ്യുന്ന പ്രധാനവിഷയം. ജനപ്രതിനിധികൾ ഉൾപ്പടെ 351 അംഗങ്ങളുള്ള സഭ മൂന്ന് ദിവസം നീണ്ട് നിൽക്കും. വലിയ പ്രതീക്ഷകളോടെയാണ് ലോകകേരളസഭയെ കാണുന്നതെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തെ കുറിച്ച് ലോകകേരളസഭയിൽ ചർച്ച ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.