/indian-express-malayalam/media/media_files/uploads/2019/10/win-win-lottery-new.jpg)
Win Win W-583 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-583 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.
WU-471818 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ പുനലൂരിൽ വിറ്റ ടിക്കറ്റാണിത്.
WZ-723310 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ് ഈ ടിക്കറ്റ് വിറ്റത്. WN 631435 (ചിറ്റൂർ), WO 275851 (പട്ടാമ്പി), WP 832024 (ഇടുക്കി), WR 535687 (കരുനാഗപ്പള്ളി), WS 707187 (കോട്ടയം), WT 179869 (കണ്ണൂർ), WU 734631 (കായംകുളം), WV 630610 (ചിറ്റൂർ), WW 829802 (തിരുവനന്തപുരം), WX 108349 (മൂവാറ്റുപുഴ), WY 546822 (വൈക്കം), WZ 543450 (വൈക്കം) എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി.
WN 471818, WO 471818, WP 471818, WR 471818, WS 471818, WT 471818, WV 471818, WW 471818, WX 471818, WY 471818, WZ 471818 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralalotteries.com) ലഭ്യമായിട്ടുണ്ട്.
വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 466 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ KG 815464 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം 80ലക്ഷം രൂപയാണ്. 5 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് എറണാകുളം ജില്ലയിൽ വിറ്റ KL 573622 എന്ന നമ്പരും സ്വന്തമാക്കി. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us