Kerala Karunya Lottery KR 466 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 466 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ KG 815464 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇതേ നമ്പരിലുള്ള മറ്റ് സീരിസുകളിലെ ടിക്കറ്റുകൾക്ക് 8000 രൂപ സമാശ്വാസ സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം 80ലക്ഷം രൂപയാണ്. 5 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് എറണാകുളം ജില്ലയിൽ വിറ്റ KL 573622 എന്ന നമ്പരും സ്വന്തമാക്കി. ഭാഗ്യക്കുറിയുടെ പൂർണ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Read More: Kerala Karunya Plus KN-335 Lottery Result: കാരുണ്യ പ്ലസ് KN-335 ഭാഗ്യക്കുറി നറുക്കെടുപ്പ്, ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-335 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായിയത്. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞായിരുന്നു നറുക്കെടുപ്പ്. PV-719196 എന്ന നമ്പറിനാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. 10 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത് PO-550309 എന്ന എന്ന നമ്പറിനാണ്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 10,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Read More: Kerala Pooja Bumper BR 76 Lottery 2020: പൂജ ബംപർ വിൽപ്പന കുതിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.