scorecardresearch

ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം

സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

author-image
WebDesk
New Update
news

ക്ണാച്ചേരി സ്വദേശി എൽദോസ് ആണ് മരിച്ചത്

കോതമംഗലം: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ക്ണാച്ചേരി സ്വദേശി എൽദോസ് (45) ആണ് മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ വഴിയിൽ ഉണ്ടായിരുന്ന ആനയെ എൽദോസ് കണ്ടില്ല. എൽദോസിനെ ആന മരത്തിൽ അടിച്ചാണ് കൊലപ്പെടുത്തിയത്.

Advertisment

സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടത്തി. സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ട നടപടി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എൽദോസിന്റെ മരണത്തിനുപിന്നാലെ നാട്ടുകാർ വൻപ്രതിഷേധവുമായി രംഗത്തെത്തി.

എൽദോസിന്റെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല. 5 മണിക്കൂറോളമാണ് പ്രതിഷേധം നീണ്ടുനിന്നത്. ഒടുവിൽ കലക്ടർ എത്തി നാട്ടുകാരുടെ ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. എൽദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് കലക്ടർ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറി. 27ന് കലക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. 5 ദിവസത്തിനുള്ളില്‍ സ്ഥലത്തു തെരുവുവിളക്കുകള്‍ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

Read More

Advertisment
Hartal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: