/indian-express-malayalam/media/media_files/2024/12/16/M2OULlmWyDC5Bfo3p84w.jpg)
പരിക്കേറ്റ മാതൻ, കൊല്ലപ്പെട്ട അമ്പാടി
പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോർപ്പറേഷന് മുന്നിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് രണ്ടുകൂട്ടർ തമ്മിൽ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം അപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. തുടർന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തിൽ കാർ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന ആളെ കാറിൽ സഞ്ചരിച്ചിരുന്നവരാണ് റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു എന്നാണ് നാട്ടുകാർ വിശദമാക്കുന്നത്.
മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ആദിവാസി യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല.നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read More
- രാത്രിയും പകലും പരിശോധന; റോഡപകടങ്ങൾ കുറയ്ക്കാൻ കർമ്മ പദ്ധതി
- വയനാടിനുള്ള ധനസഹായം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
- മെക്7 വിവാദം; നിലപാട് മയപ്പെടുത്തി സിപിഎം
- വരുമാന വിഹിതം പങ്കുവയ്ക്കാനാകില്ലെന്ന് കേന്ദ്രം; വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിന് തിരിച്ചടി
- ചക്രവാതച്ചുഴി ന്യൂനമർദമായി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.