scorecardresearch

വാളയാര്‍ കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി

വാളയാർ കേസിൽ സർക്കാർ അതിശക്‌തമായ നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ അത് അറിയാൻ സാധിക്കുമെന്നും നിയമമന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

വാളയാർ കേസിൽ സർക്കാർ അതിശക്‌തമായ നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ അത് അറിയാൻ സാധിക്കുമെന്നും നിയമമന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

author-image
WebDesk
New Update
മുഖ്യമന്ത്രിയെ കാണും, സിബിഐ അന്വേഷണം വേണം: വാളയാർ കുട്ടികളുടെ അമ്മ

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. പ്രോസിക്യൂട്ടറെ പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്നു രാവിലെയാണ് ഒപ്പുവച്ചത്. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെയാണ് സർക്കാർ പുറത്താക്കിയത്.

Advertisment

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പങ്കെടുത്ത യോഗത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തത്. വാളയാര്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ നേരത്തെ മാറ്റിയിരുന്നു.

Read Also: വിവാദങ്ങള്‍ ഏശാതെ ശബരിമല സന്നിധാനം; വന്‍ ഭക്തജന തിരക്ക്, ആദ്യ ദിനമെത്തിയത് അരലക്ഷത്തിലേറെ ആളുകള്‍

വാളയാർ കേസിൽ സർക്കാർ അതിശക്‌തമായ നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ അത് അറിയാൻ സാധിക്കുമെന്നും നിയമമന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്ര വൃത്തികെട്ട രീതിയിൽ ആരും അന്വേഷണം നടത്തരുതെന്നും അന്വേഷണത്തിൽ വീഴ്‌ച സംഭവിച്ചതായി വ്യക്തമാകുന്ന റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയ കാര്യം മുഖ്യമന്ത്രി നേരിട്ട് നിയമസഭയിൽ അറിയിച്ചിരിക്കുന്നത്.

Advertisment

വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസില്‍ പുനരന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ ആവശ്യമായതെല്ലാം ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

Walayar Rape Case Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: