/indian-express-malayalam/media/media_files/uploads/2018/07/mob-lynching-.jpg)
പാലക്കാട്: വാളയാര്‍ കേസിലെ വെറുതെ വിട്ട പ്രതിക്കു നേരേ നാട്ടുകാരുടെ ആക്രമണം. മൂന്നാം പ്രതിക്കുനേരെയാണു വാളയാര്‍ അട്ടപ്പള്ളത്തുവച്ച് ആക്രമണമുണ്ടായത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തുമ്പോള്‍ മര്‍ദനമേറ്റ് അവശനായി റോഡരികില്‍ കിടക്കുകയായിരുന്നു ഇയാള്‍. നാട്ടുകാരില്‍ ചിലര്‍ വാക‌്‌തര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: ഹൈദരാബാദ് വെടിവയ്‌പ്: പൊലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്
വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരങ്ങളായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍, മര്‍ദനമേറ്റയാള്‍ ഉൾപ്പെടെ മൂന്നു പ്രതികളെ ഒക്ടോബര്‍ 25-നാണു പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. ഇതിനെതിരേ വന്‍ പ്രതിഷേധമാണു സംസ്ഥാന വ്യാപകമായി ഉയര്‍ന്നത്.
പതിമൂന്നുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒന്‍പതു വയസുകാരിയെ മാര്‍ച്ച് നാലിനുമാണു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇരുവരും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ കോടതി വെറുതെവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.