scorecardresearch

VS Achuthanandan: വി.എസിന്റെ സംസ്‌കാരം; ആലപ്പുഴ ജില്ലയിൽ നാളെ അവധി

വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ദേശീയപാത 66ലൂടെ കടന്നുപോകുന്ന വിലാപയാത്ര രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും

വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ദേശീയപാത 66ലൂടെ കടന്നുപോകുന്ന വിലാപയാത്ര രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും

author-image
WebDesk
New Update
vs funeral updates

വിഎസിന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടപ്പോൾ

VS Achuthanandan Dies: തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ( ജൂലൈ 23 ) ന് അവധി പ്രഖ്യാപിച്ചു. വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയിൽ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ജില്ലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

Also Read:വിളികേൾക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വി.എസ്. തീരുമാനിച്ചു

നേരത്തെ, വി.എസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വി.എസിൻറ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത കാലയളവിൽ സംസ്ഥാനം ഒട്ടാകെ ദേശീയപതാക താഴ്ത്തി കെട്ടണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 

വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. രാവിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതീക ശരീരത്തിൽ നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ അടക്കമുള്ള നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു. 

Advertisment

Also Read:സമര നായകന് അന്ത്യാഞ്ജലി

ദേശീയപാത 66ലൂടെ കടന്നുപോകുന്ന വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ട് രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.ബുധനാഴ്ച്ച രാവിലെ ഒൻപത് മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെയ്ക്കും. 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദർശനം.

Also Read:ഒരു കാലഘട്ടത്തിന്റെ അസ്തമയം, പാർട്ടിക്കും നാടിനും നികത്താനാകാത്ത നഷ്ടം; വിഎസിനെ അനുസ്മരിച്ച് പിണറായി

തുടർന്ന് നാലോടെ വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദർശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

വി.എസിന്റെ വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ; സമ്പൂർണ റൂട്ട് മാപ്പ്

Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: