scorecardresearch

VS Achuthanandan: വിളികേൾക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വി.എസ്. തീരുമാനിച്ചു

ഒരിക്കൽ വി.എസ് പറഞ്ഞു "എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ്. പക്ഷേ, അവരൊക്കെ ഉണ്ടോ, ജീവിച്ചിരിക്കുകയാണോ ഇല്ലയോ എന്ന സംശയം എനിക്കുണ്ട്, നാട്ടിലുള്ള എല്ലാവർക്കുമുള്ളതുപോലെ എനിക്കും ആ സംശയം ഉണ്ട്"

ഒരിക്കൽ വി.എസ് പറഞ്ഞു "എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ്. പക്ഷേ, അവരൊക്കെ ഉണ്ടോ, ജീവിച്ചിരിക്കുകയാണോ ഇല്ലയോ എന്ന സംശയം എനിക്കുണ്ട്, നാട്ടിലുള്ള എല്ലാവർക്കുമുള്ളതുപോലെ എനിക്കും ആ സംശയം ഉണ്ട്"

author-image
WebDesk
New Update
VS ILLUSTRATION 1

കൊച്ചി: വേദനകളും പരാജയങ്ങളും നിറഞ്ഞ ബാല്യകാലമാണ് വി.എസിലെ സമരനായകനെ പരുവപ്പെടുത്തിയത്. എന്തിനോടും ഏതിനോടും സന്ധിയില്ലാതെ പോരാടാൻ വി.എസ് എന്ന നേതാവിനെ പ്രാപ്തനാക്കിയതും തിരിച്ചടികൾ നിറഞ്ഞ ബാല്യകാലമാണ്. വി.എസ്. ദൈവവിശ്വാസം ഉപേക്ഷിച്ചതിന് പിന്നിലും ബാല്യകാലത്തെ തിക്താനുഭവങ്ങളാണ്. താൻ എന്തുകൊണ്ട് ദൈവവിശ്വസം ഉപേക്ഷിച്ചുവെന്നതിന് വി.എസ്. വിഎസിന്റെ മറുപടിയിൽ ഈറനണിയിക്കാത്ത കണ്ണുകൾ കുറവാണ്. 

Also Read:സമര നായകന് അന്ത്യാഞ്ജലി

Advertisment

അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു വിഎസിൻറേത്. അങ്ങനെയിരിക്കെ അമ്മക്ക് മാരകമായ വസൂരി പിടിപെടുന്നു. അന്നത്തെ കാലഘട്ടത്തിൽ പ്രതിരോധങ്ങളൊന്നും പ്രചാരത്തിലില്ലാത്തതിനാൽ ഓലപ്പുര കെട്ടി രോഗിയെ മാറ്റിപ്പാർപ്പിക്കലാണ് പതിവ്. അത്തരത്തിൽ വിഎസിന്റെ അമ്മയെയും മാറ്റിപ്പാർപ്പിച്ചു.

Also Read:വി.എസിന്റെ വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ; സമ്പൂർണ റൂട്ട് മാപ്പ്

"എന്റെ അമ്മയെയും ഒരു പാടത്തെ പുരയിലാക്കി. ഞാൻ അന്ന് നന്നേ ചെറുപ്പം. അമ്മയെ കാണണം എന്ന് വാശി പിടിക്കുമ്പോൾ അച്ഛൻ പാടത്തെ വരമ്പത്ത് കൊണ്ട് പോകും. ദൂരെ ഒരു ചെറുപുര കാണിച്ച് അമ്മ അതിനകത്ത് ഉണ്ടെന്ന് പറയും. നോക്കിയാൽ പുര മാത്രം കാണാം. അമ്മ ഒരുപക്ഷെ ഓല പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കാം. കുറെ കഴിഞ്ഞാൽ ഒന്നും മനസിലാവാതെ അച്ഛനോടൊപ്പം തിരിച്ച് പോരും".

Advertisment

Also Read:ഒരു കാലഘട്ടത്തിന്റെ അസ്തമയം, പാർട്ടിക്കും നാടിനും നികത്താനാകാത്ത നഷ്ടം; വിഎസിനെ അനുസ്മരിച്ച് പിണറായി

"അമ്മയുടെ അസുഖം മാറാൻ കരഞ്ഞു പ്രാർഥിക്കുകയല്ലാതെ മറ്റൊന്നും അന്ന് അറിയുമായിരുന്നില്ല. പിന്നീട് എപ്പോഴോ അമ്മ പോയി എന്നറിഞ്ഞു. അച്ഛൻ മാത്രമായിരുന്നു പിന്നെ ഏക ആശ്രയം. അമ്മയില്ലാത്ത കുറവ് കാണിക്കാതെ അച്ഛൻ ഞങ്ങളെ നോക്കുമായിരുന്നു. അങ്ങനെയിരിക്കെ ജ്വരം പിടിപെട്ട് അച്ഛനും മരണകിടക്കയിലായി. പേടിച്ച് വിറച്ച് ഉറക്കം വരാതെ ചുരുണ്ട് കിടന്ന് രാത്രി മുഴുവൻ അച്ഛനെയെങ്കിലും തിരികെ തരണം എന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർഥിക്കും. പക്ഷെ കുരുന്നുകളായ ഞങ്ങളെ തനിച്ചാക്കി അച്ഛനും പോയി. അന്നൊന്നും വിളി കേൾക്കാത്ത ദൈവങ്ങളെ പിന്നെ വിളിക്കേണ്ടെന്ന് തോന്നി"  -വി.എസ് പറഞ്ഞു.

കുട്ടികളോടൊപ്പം നടത്തിയ ഒരു അഭിമുഖത്തിനിടെ വി എസ് അച്യുതാനന്ദനോട് ഇഷ്ടപ്പെട്ട ദൈവം ആരാണ്?' എന്ന് ഒരു കുട്ടി ചോദിക്കുകയുണ്ടായി. എന്നാൽ വിഎസിന്റെ മറുപടി ഇങ്ങനെയായിരുന്നു... 'എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ്. പക്ഷേ, അവരൊക്കെ ഉണ്ടോ, ജീവിച്ചിരിക്കുകയാണോ ഇല്ലയോ എന്ന സംശയം എനിക്കുണ്ട്, നാട്ടിലുള്ള എല്ലാവർക്കുമുള്ളതുപോലെ എനിക്കും ആ സംശയം ഉണ്ട്'.'

Read More

വിപ്ലവ നായകന് വിട നൽകാനൊരുങ്ങി തലസ്ഥാനം; ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനസാഗരം

Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: