/indian-express-malayalam/media/media_files/2025/07/23/vs-funeral-2025-07-23-21-07-53.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ സംസ്കരിച്ചു. പുന്നപ്രയിലെ വസതിയിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും റിക്രിയേഷൻ ഗ്രൗണ്ടിലെയും പൊതുദർശനങ്ങൾക്കു ശേഷമാണ് സംസ്കാര ചടങ്ങുകൾക്കായി ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ എത്തിച്ചത്. ഔദ്യോഗിക ബഹുമതികൾക്കു ശേഷം മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി.
രാത്രി 9. 15 ഓടെയായിരുന്നു സംസ്കാരം നടന്നത്. വലിയ ജനപ്രവാഹത്തെ തുടർന്ന് നേരത്തെ കണക്കുകൂട്ടിയ സമയക്രമമെല്ലാം തെറ്റിച്ച് മണിക്കൂറുകൾ വൈകിയായിരുന്നു വിലാപയാത്ര വി.എസിന്റെ വേലിക്കകത്തെ വീട്ടിൽ എത്തിയത്. തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് വഴിയരികിൽ കാത്തുനിന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്നാണ് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകൾ വൈകിയാണ് ജന്മനാട്ടിൽ എത്തിച്ചേർന്നത്.
Also Read: ജനസാഗരത്തിന് നടുവിലൂടെ വി.എസിന് അന്ത്യയാത്ര
പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് വിഎസിന്‍റെ മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെനിന്നും ഭൗതിക ശരീരം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിനായി എത്തിച്ചു. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം ചുരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തി.
Also Read: വി.എസിന് വിടനൽകി തലസ്ഥാനം; വിലാപയാത്ര വിപ്ലവമണ്ണിലേക്ക്
തിങ്കളാഴ്ച വൈകീട്ട് 3.20-ന് പട്ടം എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു. ഏകദേശം ഒരുമാസത്തോളമായി പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി.എസ്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
Also Read: വിളികേൾക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വി.എസ്. തീരുമാനിച്ചു
കേരള രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോയി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. 1991-1996, 2001-2006, 2011-2016 എന്നീ മൂന്ന് കാലയളവുകളിൽ പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
Read More: സമര നായകന് അന്ത്യാഞ്ജലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.