/indian-express-malayalam/media/media_files/uploads/2021/01/court.jpg)
കോട്ടയം: വിതുര പെൺവാണിഭക്കേസിൽ ഒന്നാം പ്രതി സുരേഷ് കുമാറിന് 24 വർഷം തടവ്. കോട്ടയം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായാണ് 24 വർഷം കഠിന തടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ 10 വർഷം അനുഭവിച്ചാല്‍ മതി. എന്നാൽ ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും ഒടുക്കണം. പെണ്‍കുട്ടിക്കാണ് ഈ തുക നല്‍കേണ്ടത്.
Also Read: ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹർജി; നിലപാടറിയിക്കാൻ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ
വിതുര പീഡനം സംബന്ധിച്ച് 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.
അതേസമയം, ബലാത്സംഗ പ്രേരണകുറ്റം നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റ് കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ബാക്കിയുള്ള 23 കേസുകളില്‍ കൂടി ഇനി നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷാണ് ഒന്നാം പ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം.
Also Read: റാഗിങ് കേസിൽ 11 മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ
അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.